അഴീക്കോട് രാഘവൻ രക്തസാക്ഷി അനുസ്മരണ സമ്മേളനം പത്തനംതിട്ടയിൽ .

Pathanamthitta Politics

പത്തനംതിട്ട : സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന അഴിക്കോട് രാഘവൻ്റെ അൻപത്തിമൂന്നാം രക്തസാക്ഷി വാർഷികത്തിൻ്റെ ഭാഗമായി അനുസ്മരണ സമ്മേളനം, പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവയോടെ സി.പി.ഐ ( എം ) നേതൃത്വത്തിൽ ആചരിച്ചു

സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സലിം പി ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജി. രാജേഷ് , ഇ.കെ. ഉദയകുമാർ , അനു ഫിലിപ്പ് , അഭി കൈതയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

അടിക്കുറിപ്പ് : സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഴിക്കോട് രാഘവൻ്റെ അൻപത്തിമൂന്നാം രക്തസാക്ഷി അനുസ്മരണ സമ്മേളനം സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *