AKPCTA സംസ്ഥാന സമ്മേളനം തിരുവല്ലയിൽ
തിരുവല്ല : ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ( AKPCTA ) 66 മത് സംസ്ഥാന സമ്മേളനം മാർച്ച് 8,9,10 തീയതികളിൽ തിരുവല്ലയിൽ നടക്കും. പരിപാടിയുടെ സ്വാഗതസംഘ രൂപീകരണയോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.കെ ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽസെക്രട്ടറി ഡോ.സി.പത്മനാഭൻ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ (ചെയർമാൻ), എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി കെ.യു.അരുൺ (ജനറൽ കൺവീനർ), ജില്ലാസെക്രട്ടറി റെയ്സൺ സാം.രാജു (കൺവീനർ) എന്നിവർ ഭാരവാഹികളായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.

@ santhosh sadasivamadom
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

