അടൂർ – അഖില കേരള വിശ്വകർമ്മ മഹാസഭ അടൂർ താലൂക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു.
അടൂർ യൂണിയൻ ഓഫീസിൽ നടന്ന സമ്മേളനം എ കെ വി എം എസ്സ് ബോർഡ് മെമ്പർ എം പ്രകാശ് സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഈ കെ വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് യൂണിയൻ സെക്രട്ടറി സുപ്രകാശ് സ്വാഗതം പറഞ്ഞു. വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിശ്വകർമ്മ സമുദായത്തിലെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. വിധിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എൻ. ഡിരാധാകൃഷ്ണൻ, സുശീലാ രാജപ്പൻ, ആർ സദാശിവൻ, എൻ അപ്പുക്കുട്ടൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
രാജൻ അനശ്വര, എസ്സ് പ്രശാന്ത്, സുശീലാ രാജപ്പൻ, എം വി സത്യൻ, ഷിബു ജി, അജിതാ സുധാകരൻ, രാജേശ്വരി രാജേന്ദ്രൻ, വിജയമ്മാൾ പി, ശശിധരൻ ആർ ടി ഡി നടരാജൻ, ബാബു പെരിങ്ങാനാട്, വി കെ മണി, എ ആർ മുരളീധരൻ, എം എൻ പ്രഭാകരൻ, പി ഷണ്മുഖൻ, ശിവരാജൻ പള്ളിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. യൂണിയൻ ജോ. സെക്രട്ടറി ജി രേണുകുമാർ ചടങ്ങിന് കൃതജ്ഞത പറഞ്ഞു. തുടർന്ന് യൂണിയനിലെ വിവിധ ശാഖാകളിൽ നിന്നുള്ള അംഗങ്ങൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.


