കുമ്പനാട് – എസ് എൻ ഡി പി യോഗനേതൃത്വത്തിൽ നടന്നു വരുന്ന ശാഖാ നേതൃത്വ സംഗമം പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ച് തിരുവല്ല- കോഴഞ്ചേരി യൂണിയനുകൾ സംയുക്തമായി നടന്ന സംഗമം ഭാരവാഹികളുടെ ബാഹുല്യത്താൽ മഹാസംഗമമായി മാറി. രണ്ടായിരത്തിൽ അധികം നേതാക്കൾ ആണ് ഇരു യൂണിയനുകളിൽ നിന്നായി കുമ്പനാട് ലോയൽ കൺവൻഷൻ സെൻ്ററിലേയ്ക്ക് ഒഴുകി എത്തിയത്. എസ്.എൻ.ഡി.പി യോഗത്തിൻ്റെ നേതൃത്വത്തിൽ തിരുവല്ല-കോഴഞ്ചേരി യൂണിയനുകളുടെ പരിധിയിലുള്ള ശാഖാ നേതൃത്വ സംഗമം അക്ഷരാർത്ഥത്തിൽ മറ്റൊരു ശക്തി പ്രകടനമായി മാറുകയായിരുന്നു. മഹാസംഗമം യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവറുകളുടെ അദ്ധ്യക്ഷതയിൽ കുമ്പനാട് ലോയൽ കൺവൻഷൻ സെന്ററിൽ വച്ച് നടന്നു.

എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ എസ്.രവീന്ദ്രൻ ഭദ്രദീപ പ്രകാശനം നടത്തിയ യോഗത്തിൽ തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ശ്രീ സന്തോഷ് ശാന്തി സ്വാഗതവും യോഗം വൈസ് പ്രസിഡൻ്റ് ശ്രീ.തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി ശ്രീ അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകി. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് ശ്രീ മോഹൻ ബാബു നന്ദി പറഞ്ഞ മഹാസംഗമത്തിൽ വിവിധ ശാഖായോഗങ്ങളിൽ നിന്നായി ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, മൈക്രോ ഫിനാൻസ് ഭാരവാഹികൾ ഉൾപ്പെടെ രണ്ടായിരത്തിലതികം നേതാക്കൾ ആണ് ആദ്യാവസാനം പരിപാടിയിൽ പങ്കെടുത്തത്.


