അടൂർ – നഗരസഭയിലെ ആധുനിക ശ്മശാനത്തിന്റെ നിർമാണോദ്്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നാൽപതിനായിരം പടിക്ക് സമീപം നഗരസഭയുടെ ഒന്നര ഏക്കർ സ്ഥലത്താണ് ശ്മശാനം. കിഫ്ബി ഫണ്ടിൽ നിന്നും 4.10 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം. ഇംപാക്ട് കേരളയ്ക്കാണ് ചുമതല. ഗ്യാസിൽ പ്രവർത്തിക്കുന്ന രണ്ട് ചേമ്പറോട് കൂടിയതാണ് ശ്മശാനം. നഗരസഭ ചെയർപേഴ്‌സൺ ദിവ്യാ റെജി മുഹമ്മദ് അധ്യക്ഷയായി. വൈസ് ചെയർപേഴ്‌സൺ രാജി ചെറിയാൻ, മുൻ ചെയർമാൻ ഡി സജി, സ്ഥിരം സമിതി അധ്യക്ഷരായ അജി.പി. വർഗീസ്, ബീനാ ബാബു, വരിക്കോലിൽ രമേശ് കുമാർ, ശോഭാ തോമസ് , എം. അലാവുദീൻ, കൗൺസിലർമാരായ സൂസി ജോസഫ്, അനു വസന്തൻ, അപ്‌സര സനൽ, രജനീ രമേശ്, ജി. ബിന്ദു കുമാരി, ഡി.ശശികുമാർ, റീനാ ശാമുവൽ, കെ. ഗോപാലൻ, അനൂപ് ചന്ദ്രശേഖർ, സുധാ പത്മകുമാർ, റോണി പാണം തുണ്ടിൽ, എ അനിതാ ദേവി, കെ മഹേഷ് കുമാർ, നഗരസഭ സൂപ്രണ്ട് പ്രസാദ്, സി ഡിഎസ് അധ്യക്ഷ വത്സല പ്രസന്നൻ എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

