കുരമ്പാലയിൽ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Pathanamthitta
Print Friendly, PDF & Email

പന്തളം: എം.സി റോഡിൽ കുരമ്പാലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുരമ്പാലകൊച്ചുതുണ്ടിൽ കെ.എൻ.ശശി (61) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.45 ന് കുരമ്പാല തോപ്പിൽ ജങ്ഷന് സമീപമാ യിരുന്നു അപകടം. അടൂരിൽ നിന്ന് പന്തളത്തേക്ക് വരികയായിരുന്ന കാറിന്റെ അടിഭാഗത്തേക്ക് ശശി ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു., അപകടം നടന്ന സമയത്ത് കനത്ത മഴയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. രണ്ട് ദിവസത്തിനിടയിൽ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞദിവസം കുരമ്പാലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ചേരിക്കൽ സ്വദേശി മുഹമ്മദ് റിയാസ് മരിച്ചിരുന്നു.

ശശിയുടെ ഭാര്യ: സുജാത. മക്കൾ: സന്ദീപ്, സരിത. മരുമകൻ: അജയ്.

Leave a Reply

Your email address will not be published. Required fields are marked *