പ്രകൃതിയിലെ സർവ്വ ചരാചരങ്ങൾക്കും അന്നം നൽകി പ്രാർത്ഥിക്കുന്ന ” ഉത്രാടപ്പൂയൽ ” കല്ലേലിക്കാവിൽ മാത്രം.

Kerala Pathanamthitta

കോന്നി : കാനന മലനടയായ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഉത്രാട ദിനത്തിൽ ഉത്രാടപ്പൂയലും ഉത്രാട സദ്യയും അപ്പൂപ്പന് തിരു അമൃതേത്തും സമർപ്പിച്ചു. നൂറ്റാണ്ടുകളായി പൂർവ്വികർ അനുഷ്ടിച്ചു വന്നിരുന്ന ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരത്തിൽ ഊന്നിയ അനുഷ്ടാന കർമ്മം ആണ് ഉത്രാടപ്പൂയൽ. സർവ്വ ചരാചരങ്ങൾക്കും ഉത്രാട നാളിൽ വിഭവ സമർഥമായ അന്നം നൽകി അനുഗ്രഹം വാങ്ങുന്ന ചടങ്ങ് ഇപ്പോൾ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ മാത്രമാണ് അനുഷ്ടിച്ചു വരുന്നത്.

ദീപം തെളിയിച്ച് മുറുക്കാൻ സമർപ്പിച്ചു കൊണ്ട് പുൽപ്പായ നിവർത്തി ജലം തളിച്ച് 21 കൂട്ടം തൂശനില വിരിച്ചു അതിൽ ഉപ്പ് തൊട്ടു ഉപ്പേരി വരെ വിളമ്പി ദാഹ ജലവും കള്ളും കരിക്കും കലശവും സമർപ്പിച്ചു പ്രകൃതി സത്യങ്ങളെ ഉണർത്തിച്ചു കല്ലേലി ഊരാളി അപ്പൂപ്പനെ സ്തുതിച്ചു പ്രാർഥന ചൊല്ലി പൂർവ്വികരുടെയും വിദ്യ അഭ്യസിപ്പിച്ച ആശാന്മാരെയും വിളിച്ചു അനുഗ്രഹം തേടിയ ശേഷം പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ടു എണ്ണായിരം ഉരഗ വർഗ്ഗത്തിനും ഊട്ടു നൽകി ആരതി ഉഴിഞ്ഞു സമർപ്പിച്ചു .ശേഷം വന്നണഞ്ഞ മാനവ കുലങ്ങൾക്ക് ഉത്രാട സദ്യ നൽകി തിരുവോണത്തെ വരവേറ്റു അപ്പൂപ്പന് തിരു അമൃതേത്തും സമർപ്പിച്ചു. തിരുവോണ സദ്യയും കല്ലേലി കാവിൽ വർഷങ്ങളായി നടന്നു വരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *