സെപ്റ്റംബർ 12ന്- കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ നീരേറ്റുപുറം പമ്പ വള്ളംകളിക്ക് ഹൈക്കോടതിയുടെ അനുമതി.

Kerala Pathanamthitta

തിരുവല്ല – കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടൊപ്പം കഴിഞ്ഞ 66 വർഷമായി നടത്തി വരുന്ന കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേള, ഈ വർഷം സെപ്റ്റംബർ 12-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടത്തുന്നതിനായി ഹൈക്കോടതി അനുമതി നൽകിയതായി പബ്ലിസിറ്റി കൺവീനർ വി. ആർ. രാജേഷ് അറിയിച്ചു.

മുൻ നിശ്ചയിച്ച പ്രകാരം ഉത്രാടം ദിനമായ സെപ്റ്റംബർ 4-ന് വള്ളംകളി നടത്തേണ്ടതായിരുന്നെങ്കിലും, ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം അത് സെപ്റ്റംബർ 19-ലേക്ക് മാറ്റിവെക്കേണ്ടി വന്നിരുന്നു. എന്നാൽ, ഔദ്യോഗിക സംഘാടകരായ പമ്പാ ബോട്ട് റേസ് ക്ലബ്ബിനെ ഒഴിവാക്കി ചിലർ സെപ്റ്റംബർ 5-ന് മറ്റൊരു വള്ളംകളി സംഘടിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ്, ജില്ലാ കളക്ടർ രണ്ടു വള്ളംകളിയും മാറ്റിവെച്ച് എതിർകക്ഷികൾക്ക് മുൻപ് നടത്താൻ അനുമതി നൽകിയത്.

ഇതിന് എതിർത്ത് ഔദ്യോഗിക സംഘാടകരായ പമ്പാ ബോട്ട് റേസ് ക്ലബ് ഹൈക്കോടതിയെ സമീപിച്ചു. ഔദ്യോഗിക പക്ഷത്തിനുവേണ്ടി അഡ്വ. ലിജു വി സ്റ്റീഫൻ കോടതിയിൽ ഹാജരായി. കോടതിവിധിയുടെ പകർപ്പും ഇതിനോടൊപ്പം വയ്ക്കുന്നു.

215700329822025_1(1)
215700329822025_1(1)
215700329822025_1(1)
215700329822025_1(1)
215700329822025_1(1)
215700329822025_1(1)

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *