സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ അടൂർ ജനറൽ ആശുപത്രിക്ക് വാട്ടർ കൂളർ നൽകി.

Pathanamthitta Kerala

അടൂർ: അടൂർ സി എച്ച് സെന്റർ നേതൃത്വത്തിൽ നടക്കുന്ന റബീഹ് നിലാവ് മിലാദ് മീറ്റിന്റെ ഭാഗമായി, അടൂർ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് വാട്ടർ കൂളർ സമർപ്പിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ടിന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സമദ് മേപ്പറത്ത് കൈമാറി. ചടങ്ങിൽ സി എച്ച് സെന്റർ ചെയർപേഴ്സൺ ഷീന പടിഞ്ഞാറ്റക്കര അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ ഭാരവാഹികളായ ടി എ എം ഇസ്മായിൽ, അസീസ് ചുങ്കപ്പാറ, സി എച്ച് സെന്റർ ജനറൽ സെക്രട്ടറി ഷൈജു ഇസ്മായിൽ, ഖത്തർ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി താഹിർ, മാലിക് മുഹമ്മദ് മുഹമ്മദ് കൈസ്, ആശംസകൾ നേർന്നു. ഹോസ്പിറ്റലിൽ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വൈകാതെ നൽകുമെന്ന് സെന്റർ ചെയർപേഴ്സൺ ഷീന പടിഞ്ഞാറ്റക്കര പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *