പത്തനംതിട്ട (കോന്നി ) : 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസവും ആചാരവും താംബൂലത്തിൽ പ്രകൃതിയിൽ സമർപ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം ,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, 1001 കരിക്കിന്റെ പടേനി, 1001 മുറുക്കാൻ സമർപ്പണം വാവൂട്ട് എന്നിവ നടന്നു.
പൂർണ്ണമായ പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയിൽ വാവ് ബലി പൂജകൾ നടന്നു.
മല ഉണർത്തി കാവ് ഉണർത്തി 999 മല ദൈവങ്ങൾക്ക് മലയ്ക്ക് വലിയ കരിക്ക് പടേനി സമർപ്പണം ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ, സമുദ്ര പൂജ,കളരി ആശാൻമാർക്കും ഗുരുക്കൻമാർക്കും പിതൃക്കൾക്കും പർണ്ണ ശാലയിൽ വിശേഷാൽ പൂജകൾ 1001 കരിക്കിന്റെ പടേനി, 1001മുറുക്കാൻ സമർപ്പണവും കർക്കടക വാവ് ബലി കർമ്മവും അച്ചൻ കോവിൽ പുണ്യ നദിയിൽ സ്നാനവും നടന്നു .

ഉപ സ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത വന്ദനം. നിത്യ അന്നദാനം ആദ്യ ഉരു മണിയൻ പൂജ , ഹരി നാരായണ പൂജ ,പർണ്ണ ശാല പൂജ, നിവേദ്യ പൂജ , സന്ധ്യാ വന്ദനം ദീപ നമസ്ക്കാരം ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന വാവൂട്ട് ചടങ്ങുകൾ എന്നിവയും നടന്നു. പൂജകൾക്ക് ഊരാളമാർ നേതൃത്വം നൽകി.
What do you feel about this post?
Like
Love
Happy
Haha
Sad

