‘പൈതൃക ഫെസ്റ്റ് 2025’ മഠത്തുംമൂഴി ഇടത്താവളത്തിൽ

Pathanamthitta

റാന്നി പെരുനാട് ‘പൈതൃക ഫെസ്റ്റ് 2025’ ഉദ്ഘാടനം മഠത്തുംമൂഴി ഇടത്താവളത്തിൽ കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, കൃഷിഭവൻ എന്നിവ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ മൂന്നു വരെയാണ് ഫെസ്റ്റ്. സബ്‌സിഡി നിരക്കിൽ കാർഷിക ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന ഓണച്ചന്ത, പഴയ കാല കാർഷിക ഉപകരണങ്ങളും ഉൽപാദന ഉപാധികളും പരിചയപ്പെടുത്തുന്ന പ്രദർശനം, സെമിനാർ, കലാരൂപങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഓണവിഭവങ്ങളുടെ 20 സ്റ്റാളും കലാസന്ധ്യയും കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ട്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, സ്ഥിരം സമിതി അധ്യക്ഷരായ സി എസ് സുകുമാരൻ, എം എസ് ശ്യാം, സിഡിഎസ് ചെയർപേർസൻ ഷീല സന്തോഷ് എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *