കോന്നി – കല്ലേലി സെന്റ് തോമസ് ഊട്ടുപാറ ബഥേൽ, അരുവാപ്പുലം താബോർ മാർത്തോമാ ഇടവകകളുടെ സംയുക്ത കൂടിച്ചേരലിൽ നടക്കുന്ന വിശുദ്ധ കുർബാന ‘ കൊയ്നോണിയ ‘ എന്ന പേരിൽ എല്ലാ അഞ്ചാം ഞയാറാഴ്ചകളിലും നടത്തപ്പെടുന്നു. ആദ്യ ‘ കൊയ്നോണിയ’ 2025 ഓഗസ്റ്റ് 31 ഞായറാഴ്ച്ച, ഇന്ന് രാവിലെ 8 മാണി മുതൽ കല്ലേലി സെന്റ് തോമസ് മാർത്തോമാ ഇടവകയിൽ വെച്ച് നടത്തപ്പെടുന്നതാണ്. റവ. ടി എം സക്കറിയ വിശുദ്ധ കുർബാന അനുഷ്ഠിക്കുന്നതാണ്. പ്രസ്തുത കൂടിച്ചേരലിലും വിശുദ്ധ കുർബാനയിലും പങ്കുകൊണ്ടു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ ഇടവകാംഗങ്ങളെയും കുടുംബമായി കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.
ഊട്ടുപാറ ബഥേൽ, കല്ലേലി സെന്റ് തോമസ്. അരുവാപ്പുലം താബോർ ഇടവകകൾക്ക് വേണ്ടി,
റവ. രാജീവ് ഡാനിയേൽ, വികാരി.
ശ്രീ. ജോസഫ് ആനിക്കാട്ടിൽ, സെക്രട്ടറി കല്ലേലി സെന്റ് തോമസ്.
ശ്രീ. ജോൺ മാത്യു. സെക്രട്ടറി, ഊട്ടുപാറ ബഥേൽ.
ശ്രീ. ജിതിൻ ശാമുവേൽ, സെക്രട്ടറി, അരുവാപ്പുലം താബോർ.



