പത്തനംതിട്ട : കേരളത്തിലെ സഹകരണ ജീവനക്കാരോട് കേരള സർക്കാർ തൊഴിലാളിവിരുദ്ധ നിലപാടും, ചിറ്റമ്മ നയവും സ്വീകരിക്കുന്നതായി ഡി. സി. സി പ്രസിഡൻ്റ് പ്രഫ:സതിഷ് കൊച്ചുപറമ്പിൽ പ്രസ്താവിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളിലെയും, ക്ഷിര, ഹൗസിങ് മേഖലയിലെ ജീവനക്കാർ അവഗണന നേരിടുന്നതായി അദ്ദേഹം ആരോപിച്ചു. ശമ്പളപരിഷ്ക്കരണ കാലാവധി കഴിഞ്ഞിട്ടും അത് നടപ്പിലാകാൻ സർക്കാരിനു കഴിഞ്ഞട്ടില്ല. ഡി എ കുടിശ്ശിക അനന്തമായി നീണ്ടുപോകുന്നു. പത്ത് വർഷം ആയി ബോണസ് തുക വർദ്ധിപ്പിക്കാത്ത മനുഷ്യത്വ രഹിതമായ നിലപാടാണ് സർക്കാരും, സഹകരണവകുപ്പും തുടരുന്നത്. കേരള കോ – ഓപ്പറേറ്റിവ് എംപ്ലായിസ് ഫ്രണ്ട് അസിസ്റ്റൻ്റ് രജിട്രാർ ഓഫിസിൻ്റെ മുന്നിൽ നടത്തിയ ധർണ്ണാ സമരം ഉത്ഘാടനം ചെയ്യുകയായിരുനു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് ബിജു തുമ്പമൺ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി അനിഷ് വരിക്കണ്ണാമല മുഖ്യ പ്രഭാക്ഷണം നടത്തി .ഡി സി സി ജനറൽ സെക്രട്ടറിമാരായ സമുവേൽ കിഴക്കുപ്പുറം, ജി രഘുനാഥ്, കെ സി ഇ എഫ് സംസാന ജനറൽ സെക്രട്ടറി ആക്കിനാട് രാജിവ്, അനിൽ തോമസ്, റജി പി സാം, അഖിൽ ഓമനകുട്ടൻ, എം.പി രാജു, മനോജ് ചെറിയാൻ, പ്രമോദ് ജി, സിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.

കേരള കോപ്പറേറ്റിവ് എംപ്ലായിസ് ഫ്രണ്ട് പത്തനംതിട്ട അസിസ്റ്റൻ്റ് രജിട്രാർ ഓഫിസിൻ്റെ മുന്നിൽ നടത്തിയ ധർണ്ണ സമരം ഡി. സി. സി പ്രസിഡൻ്റ് പ്രഫ:സതിഷ് കൊച്ചുപറമ്പിൽ ഉത്ഘാടനം ചെയ്യുന്നു.എം.പി രാജു,ജി രഘുനാഥ്,അനിഷ് വരിക്കണ്ണാമല,സമുവേൽ കിഴക്കുപ്പുറം,ബിജു തുമ്പമൺ ,ആക്കിനാട് രാജിവ്,റജി പി സാം, അഖിൽ ഓമനകുട്ടൻ തുടങ്ങിയവർ സമീപം.


