അപൂർവ്വ ശസ്ത്രക്രിയയിലൂടെ ലൈഫ് ലൈനിൽ രോഗിയുടെ ഗർഭാശയം നീക്കം ചെയ്തു.

Health

അടൂർ – ഇടുപ്പിനുള്ള വൈകല്യം മൂലം കാൽ മടക്കിവെക്കുവാൻ പറ്റാത്ത ഒരു രോഗിയുടെ ഗർഭാശയം കഴിഞ്ഞ ദിവസം അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ രോഗിയെ നേരെതന്നെ കിടത്തി ( suspine position ) ലാപ്പറോസ്കോപ്പി (താക്കോൽ ദ്വാര ശസ്ത്രക്രിയ) വഴി ഗർഭാശയം നീക്കം ചെയ്തു. ലൈഫ് ലൈൻ ആശുപത്രിയിലെ ഗൈനക് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ സിറിയക് പാപ്പച്ചൻ നേതൃത്വം നൽകി. Uterine Hitech techniqe ഉപയോഗിച്ചാണ് ഈ ലാപ്പറോസ്കോപ്പിക് സർജറി നടത്തിയത്.

ഇത്തരത്തിൽ താക്കോൽ ദ്വാരം വഴി രോഗിയെ നേരെ കിടത്തിയുള്ള ഗർഭാശയ നീക്കം നേരത്തെ എവിടെയും ചെയ്തതായി എങ്ങും രേഖപ്പെടുത്തിയിട്ടില്ല.

സാധാരണയായി രോഗിയുടെ കാലുകൾ മടക്കിവെച്ചു യോനി വഴിയാണ് ഗർഭാശയ നീക്കം നടത്തുന്നത്. എന്നാൽ രോഗിക്ക് ഇടത് ഇടുപ്പിലെ ജോയിന്റ് ഇല്ലാത്ത അവസ്ഥ ആയിരുന്നതിനാൽ കൊട്ടാരക്കര സ്വദേശിനിയായ 66 വയസുകാരിക്ക് കാലുകൾ മടക്കിവെക്കുവാൻ ഒരു രീതിയിലും പറ്റുമായിരുന്നില്ല. ഗർഭപാത്രം ഇറങ്ങിവരുന്ന അസുഖമായിരുന്ന അവർ കഴിഞ്ഞ ആറു മാസങ്ങളായി അനവധി ആശുപത്രികളെ സമീപിച്ചെങ്കിലും അവിടത്തെ ഡോക്ടർമാർ പരമ്പരാഗതമായ ഓപ്പൺ സർജറിയാണ് നിർദേശിച്ചത്.

അതിനു തയ്യാറാകാൻ വിസമ്മതിച്ച രോഗി ഈ മാസം ആദ്യം ലൈഫ് ലൈൻ ആശുപത്രിയിൽ എത്തുകയായിരുന്നു. ഈ മാസം മദ്ധ്യത്തോടുകൂടി ശസ്ത്രക്രിയക്ക് വിധേയമായ അവർ മൂന്നു ദിവസങ്ങൾക്കു ശേഷം പൂർണ ആരോഗ്യവതിയായി ആശുപത്രി വിട്ടു. താക്കോൽ താക്കോൽ ദ്വാരം വഴിയുള്ള ശസ്ത്രക്രിയ ആയിരിക്കുന്നതിനാൽ വളരെ ചെറിയ മുറിവ് ഉണ്ടാക്കേണ്ടതായേ വന്നുള്ളൂ എന്നതിനാൽ രക്തം ചോരുന്നതും വേദന ഉണ്ടാകുന്നതും ഒഴിവാക്കാനായി. ശസ്ത്രക്രിയയിൽ ഡോ ഷീജാ വർഗീസ് (അനസ്തേഷ്യ), ഡോ റോഷ്നി സുഭാഷ് (ലാപ് സർജൻ), ഡോ ഡോ അശ്വിൻ ആന്റണി, ഡോ ധരണി, നഴ്സുമാരായ ഷിജി, ജെറിൻ, എന്നിവർ ഡോ സിറിയക്കിനെ സഹായിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *