ഉൾനാടൻ മത്സ്യ സംരക്ഷണ പദ്ധതി: പമ്പാ നദിയിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Pathanamthitta
Print Friendly, PDF & Email

ആറന്മുള – ഉൾനാടൻ മത്സ്യസംരക്ഷണ പദ്ധതിയുടെ ഭാഗമായി പമ്പാ നദിയിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ആറന്മുള പരപ്പുഴക്കടവിൽ ഉദ്ഘാടനം നിർവഹിച്ചു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അധ്യക്ഷയായി. സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ജൈവ വൈവിധ്യ പരിപാലന സമിതി, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ബിഎംസി, ഫിഷറീസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഉൾനാടൻ മത്സ്യങ്ങളുടെ പ്രജനനം പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി (ഊത്ത സംരക്ഷണ പദ്ധതി) നടപ്പാക്കുന്നത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ മുഖ്യാഥിതിയായി. പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ അരുൺ സി രാജൻ പദ്ധതി വിശദീകരിച്ചു. ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി എസ് അനിത, ജൈവവൈവിധ്യ ബോർഡ് മുൻ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി. പി. ഷാജി എന്നിവർ ക്ലാസ് നയിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാൻ മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, സ്ഥിരം സമിതി അധ്യക്ഷ അശ്വതി പി നായർ, അംഗങ്ങളായ എസ്. ശ്രീലേഖ, ഉത്തമൻ പുരുഷൻ നായർ, സി. ആർ. സതീദേവി, സെക്രട്ടറി ആർ. സുമാ ഭായ്, മല്ലപ്പുഴശ്ശേരി ബിഎംസി കൺവീനർ പി. കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *