പത്തനംതിട്ട – നഗരത്തിലെ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ് മുഖ്യകവാടം മുതൽ അബാൻ ജംഗ്ഷൻ വരെയും അബാൻ ജംഗ്ഷൻ മുതൽ മുത്തൂറ്റ് ഹോസ്‌പിറ്റൽ വരെയുമുള്ള ഭാഗത്ത് ഓഗസ്റ്റ് 23 (ശനി) നാളെ മുതൽ വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു. അബാൻ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് അബാൻ ബിൽഡിങ്ങിനോട് ചേർന്നുള്ള പാലത്തിന്റെ ഡെക്ക് സ്ലാബ്, ജിംപാലസ് ബിൽഡിങ്ങിന്റെ മുമ്പിൽ പൈൽക്യാപ്പ്, പിയർ പ്രവൃത്തികൾ ക്രമീകരിക്കുന്നതിനാണ് ഗതാഗത നിയന്ത്രണം.
വഴിതിരിച്ചു വിട്ടിരിക്കുന്ന റോഡുകൾ – പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് വരുന്നവർ കെഎസ്ആർടിസി ജംഗ്‌ഷൻ വഴിയും, മൈലപ്രയിൽ നിന്നുള്ള വാഹനങ്ങൾ കെഎസ്ആർടിസി – മിനി സിവിൽ സ്റ്റേഷൻ വഴിക്കും, അടൂർ – മൈലപ്ര – സെന്റ് പീറ്റേഴ്സ് ജംഗ്‌ഷൻ – എസ്പി ഓഫീസ് ജംഗ്‌ഷൻ വഴിയും, അടൂർ – കുമ്പഴ – സ്റ്റേഡിയം ജംഗ്‌ഷൻ – ടികെ റോഡ് വഴിയും തിരിഞ്ഞു പോകേണ്ടതാണ്.


