ഇന്ത്യൻ നേവിയിൽ വിവിധ ട്രേഡുകളിലായി 1266 ഒഴിവുകൾ

India Kerala
Print Friendly, PDF & Email

തിരുവനന്തപുരം – ഇന്ത്യൻ നേവിയിൽ സിവിലിയൻ ട്രേഡ്‌സ്മാൻ സ്‌കിൽഡ് തസ്തികകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി ആകെ 1,266 ഒഴിവുകൾ ഉണ്ട്. ഇന്ത്യൻ നേവിയുടെ യാർഡുകളിലും യൂണിറ്റുകളിലുമായാണ് നിയമനം. ഓക്‌സിലിയറി, സിവിൽ വർക്ക്‌സ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് & ഗൈറോ, ഫൗണ്ടറി, ഹീറ്റ് എൻജിൻസ്, ഇൻസ്ട്രുമെന്റ്, മെക്കാനിക്കൽ, മെക്കാനിക്കൽ സിസ്റ്റംസ്, മെക്കട്രോണിക്‌സ്, മെറ്റൽ, മിൽറൈറ്റ്, റെഫ്രിജറേഷൻ & എസി, ഷിപ്പ് ബിൽഡിംഗ്, വെപ്പൺ ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. ആദ്യഘട്ടത്തിൽ 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് ശമ്പള സ്‌കെയിലിൽ. http://indiannavy.gov.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 2 ആണ്.

Leave a Reply

Your email address will not be published. Required fields are marked *