@സന്തോഷ് സദാശിവമഠം
തിരുവല്ല: തിരുവല്ലയിൽ ജനുവരി 18 മുതൽ 21 വരെ നടക്കുന്ന ആഗോള മലയാളി പ്രവാസി സംഗമമായ മൈഗ്രേഷൻ കോൺക്ലേവിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ അറുപതിനായിരം കടന്നതിനെ തുടർന്ന് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. തിരുവല്ല ബിഗ് മൗത്ത് റെസ്റ്റോറൻ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ: ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത കേക്ക് മുറിച്ച് മധുരം പകർന്നു. സംഘാടക സമിതി ചെയർമാൻ ബന്യാമീൻ അധ്യക്ഷനായി.മാത്യു ടി തോമസ് എംഎൽഎ, പത്തനംതിട്ട നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, രക്ഷാധികാരി ഡോ. ടി എം തോമസ് ഐസക്, ജനറൽ കൺവീനർ എ പത്മകുമാർ, കെ പി ഉദയഭാനു, രാജുഏബ്രഹാം, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ, ബിലീവേഴ്സ് ചർച്ച് ആശുപത്രി മാനേജർ ഫാ: സിജോ പന്തപ്പള്ളിൽ, വനിതാ കമ്മീഷൻ അംഗം അഡ്വ.എലിസബത്ത് മാമൻ മത്തായി, പി ആർ പ്രസാദ്, അഡ്വ.ആർ സനൽകുമാർ, അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, ജോയിൻ്റ് കൺവീനർ റോഷൻ റോയ് മാത്യു, ഫാ: ഏബ്രഹാം മുളമൂട്ടിൽ, അഡ്വ. എൻ രാജീവ്, വിവിധ സബ് കമ്മറ്റി കൺവീനർമാരായ അഡ്വ. സുധീഷ് വെൺപാല, ഡോ: റാണി ആർ നായർ, സജുകുമാർ, ജോർജ് വർഗീസ്, ടി എ റെജി കുമാർ, പ്രിൻസ് വലിയ കാലാ, പ്രമോദ് ഇളമൺ എന്നിവർ സംസാരിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും പങ്കെടുത്തു.

What do you feel about this post?
Like
Love
Happy
Haha
Sad

