മെഴുവേലിയിൽ കാർഷിക ദിനാചരണം ; മികച്ച കർഷകരെ ആദരിച്ചു

Kerala Pathanamthitta

മെഴുവേലി – ഗ്രാമപ്പഞ്ചായത്തിൽ നടന്ന കാർഷിക ദിനാചരണം ആരോഗ്യ വകുപ്പ് മന്ത്രിയും, എംഎൽഎയുമായ ശ്രീമതി. വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. പിങ്കി ശ്രീധർ അദ്ധ്യക്ഷയായി. മുൻ എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും ഒക്കെയായിരുന്ന ശ്രീ. കെ.സി.രാജഗോപാൽ, ജില്ലാ പഞ്ചായത്തംഗം ശ്രീ. ആർ.അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ബി.എസ്. അനീഷ് മോൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. അനില ചെറിയാൻ, പഞ്ചായത്തംഗങ്ങളായ ശ്രീമതി. വിനീത അനിൽ, ശ്രീമതി. രജനി അശോകൻ, ശ്രീമതി. ഷൈനി ലാൽ, ശ്രീ. വി. വിനോദ്, കൃഷി ഓഫിസർ ശ്രീമതി. പ്രിയങ്ക എസ്. ചന്ദ്രൻ, കാർഷിക വികസന സമിതിയംഗം ശ്രീ. പി.എസ്. ജീമോൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽവെച്ചു പഞ്ചായത്തിലെ പ്രമുഖരായ കർഷകരെ ആദരിച്ചു.

മികച്ച മുതിർന്ന കർഷകനായ ആമ്പാടിയിൽ ശിവൻകുട്ടി, മികച്ച എസ്.സി കർഷകനായ ഉള്ളന്നൂർ കാവിന്റെ മേലേതിൽ കേശവൻ, മികച്ച കർഷക തൊഴിലാളിയായ കൂടുവെട്ടിക്കൽ ഗോപിനാഥൻ, മികച്ച സമ്മിശ്ര കർഷകനായ അയത്തിൽ വട്ടക്കാലായിൽ അനിൽകുമാർ, മികച്ച കുട്ടിക്കർഷക മെഴുവേലി മംഗല്യ വീട്ടിൽ കുമാരി മീര ആർ, മികച്ച പഴവർഗ്ഗ കർഷകനായി ഇലവുംതിട്ട പനച്ചക്കുന്നേൽ മത്തായി ചാക്കോ സണ്ണി, മികച്ച യുവ കർഷക സംരംഭകയായി ഇലവുംതിട്ട കൊങ്ങനാൽ ഹരിത, മികച്ച ക്ഷീര കർഷകയായി ചേമ്പുംകണ്ടത്തിൽ സനില വിനോദ്, മികച്ച ജൈവ കർഷകനായി മെഴുവേലി ഉലകൻപറമ്പിൽ മാത്യു വർഗ്ഗീസ്, മികച്ച കർഷകനായി ഉള്ളന്നൂർ കരിംകുറ്റിക്കൽ ഹരിഹരൻ എന്നിവർ ആദരവും, പുരസ്കാരത്തിനും അർഹരായി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *