പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

*മാധ്യപ്രവർത്തകർക്ക് ശിൽപശാല നാളെ (ജൂൺ 12)
‘വനത്തിനുള്ളിലെ മാധ്യമപ്രവർത്തനം’ സംബന്ധിച്ച ഏകദിനശിൽപശാല ഇന്ന് (ജൂൺ 12) രാവിലെ 10 ന് കോന്നി ഇക്കോ ടൂറിസം സെന്ററിലെ കോൺഫറൻസ് ഹാളിൽ നടക്കും. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ കമലാഹർ ഉദ്ഘാടനം ചെയ്യും. റാന്നി ഡിഎഫ്ഒ പി കെ ജയകുമാർ ശർമ്മ അധ്യക്ഷനാകും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മുൻ പ്രൊഫസർ ഇ കുഞ്ഞിക്കൃഷ്ണൻ വിഷയം അവതരിപ്പിക്കും. ഫോറസ്റ്റ് കൺസർവേറ്റർ കെ എൻ ശ്യാം മോഹൻലാൽ ചർച്ച നയിക്കും. കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാർ കോറി, പത്തനംതിട്ട, ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റുമാർ, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർമാരായ പി കെ രാജേഷ്, ജെ. മുഹമ്മദ് സാബിർ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ബി. രാഹുൽ, സുമി ജോസഫ്, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

*അപേക്ഷ ക്ഷണിച്ചു
അരുന്ധതിയാർ, ചക്കിലിയൻ, വേടൻ, നായാടി, കളളാടി വിഭാഗക്കാർക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങൽ, ഭവന നിർമാണം, ഭവന പുനരുദ്ധാരണം, സ്വയംതൊഴിൽ, കൃഷി ഭൂമി, പഠനമുറി, ടോയ്‌ലറ്റ് നിർമാണം, സ്വയംതൊഴിൽ പരിശീലനം എന്നിവയ്ക്ക് അപേക്ഷിക്കാം. ഭൂമി വാങ്ങൽ, ഭവന നിർമാണം പദ്ധതികൾക്ക് ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പഠനമുറി പദ്ധതിക്ക് അഞ്ചു മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും അപേക്ഷിക്കാം. പഠനമുറിക്ക് മൂന്ന് ലക്ഷം രൂപ, ഭവന പുനരുദ്ധാരണം 2.5 ലക്ഷം രൂപ, സ്വയംതൊഴിൽ പദ്ധതി മൂന്ന് ലക്ഷം രൂപ എന്നിങ്ങനെ അനുവദിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ ഭവന നിർമാണം / ഭവന പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചവർ അർഹരല്ല. പ്രായപരിധി 60. വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്. അപേക്ഷാ ഫോം ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. അവസാന തീയതി ജൂൺ 30. ഫോൺ : 0468 2322712.

*മെഡിക്കൽ ഓഫീസർ നിയമനം
റാന്നി താലൂക്ക് ആശുപത്രി ഡി-അഡിക്ഷൻ സെന്ററിൽ മെഡിക്കൽ ഓഫീസറെ താൽകാലികമായി നിയമിക്കുന്നതിനുളള കൂടികാഴ്ച ജൂൺ 20ന് രാവിലെ 11 ന് നടക്കും. യോഗ്യത എംബിബിഎസ്/ റ്റിസിഎംസി രജിസ്‌ട്രേഷൻ (സൈക്യാട്രി ബിരുദാനന്തര ബിരുദം അഭിലഷണീയം). പ്രായപരിധി 45. ബയോഡേറ്റ, തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ : 9188522990.

*ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ചലചിത്ര അക്കാദമി 2024 ലെ ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ, ടെലിവിഷൻ സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുക. ഹാർഡ് ഡിസ്‌ക് /പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കണം. അവസാന തീയതി ജൂൺ 30 വൈകിട്ട് അഞ്ചുവരെ. വെബ്‌സൈറ്റ് : www.keralafilm.com ഫോൺ : 0471 2754422.

*ഹാന്റെക്‌സിൽ ഡിസ്‌കൗണ്ട്
കോഴഞ്ചേരി കോളജ് റോഡ് തൊളളായിരംകുഴി ബിൽഡിംഗിലെ ഹാന്റെക്‌സിൽ ജൂൺ 30 വരെ കൈത്തറി വസ്ത്രങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ ഡിസ്‌കൗണ്ട്. ഫോൺ : 8590365957.

*സൗജന്യ പരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആറു ദിവസത്തെ സൗജന്യ ചുരിദാർ കട്ടിങ് ആൻഡ് സ്റ്റിച്ചിങ് വിത്ത് എംബ്രോയിഡറി ഡിസൈൻ പരിശീലനം തുടങ്ങുന്നു . 18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം. ഫോൺ: 0468 2270243, 04682992293, 8330010232.

*ദുരന്തനിവാരണ പരിശീലനം : അപേക്ഷ ക്ഷണിച്ചു
ജില്ലാ മേരാ യുവ ഭാരത് (നേഹ്‌റു യുവകേന്ദ്ര) ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിന് സിവിൽ ഡിഫൻസ് ടീമിനെ തയ്യാറാക്കുന്നതിന് യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ചത്തെ സൗജന്യ പരിശീലനം ലഭിക്കും. പ്രായപരിധി 40. ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ് അംഗങ്ങൾ, മേരാ യുവ ഭാരത്, എൻവൈകെഎസ്, എൻഎസ്എസ്, എൻസിസി, റെഡ്‌ക്രോസ്, സന്നദ്ധസേന, ട്രോമ കെയർ വിഭാഗങ്ങളിലുളളവർക്ക് പങ്കെടുക്കാം. മുൻ വോളണ്ടിയർ , സ്‌പോർട്‌സ് താരങ്ങൾക്ക് മുൻഗണന. എമർജൻസി കിറ്റ് , യൂണിഫോം , ഐ ഡി കാർഡ് , സർട്ടിഫിക്കറ്റ് , മൂന്ന് വർഷത്തേക്കുള്ള ഇൻഷുറൻസ് കവറേജ് എന്നിവ ലഭിക്കും. ഫോൺ :7558892580, 04682962580.

*സൗജന്യ കോഴ്‌സ്
കോന്നി ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ ഫുൾ സ്റ്റാക്ക് വെബ് ഡവലപ്‌മെന്റ് കോഴ്‌സ് സൗജന്യമായി പഠിക്കാം. യോഗ്യത : ബിഎസ്‌സി /എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ/എംസിഎ, ബി-ടെക്/എംടെക് കമ്പ്യൂട്ടർ സയൻസ്. കോഴ്‌സ് ദൈർഘ്യം : 150 മണിക്കൂർ. ഫോൺ : 9188910571

*അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണ ഉദ്ഘാടനം ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് (ജൂൺ 12) ഉച്ചയ്ക്ക് 2.30 ന് നിർവഹിക്കും. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ റ്റി ആർ ലതാകുമാരി ബോധവൽക്കരണ ക്ലാസ് നയിക്കും. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, അംഗം ശരത് കുമാർ ,ലേബർ ഓഫീസർ എസ് സുരാജ്, ഇൻസ്പെക്ടർ പ്ലാന്റേഷൻ വി അനിൽകുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർ കെ ആർ സനിൽ കുമാർ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *