വന്യജീവി ആക്രമണം മൂലം ഭീതിയിലായ മലയോര ജനതക്കായി സമരവുമായി ഓർത്തഡോക്‌സ് സുറിയാനി സഭ

Kerala Pathanamthitta

പത്തനംതിട്ട: – കാട്ടിൽ നിന്നും ജനവാസ മേഖലകളിലേക്കെത്തി ആക്രമണം നടത്തുന്ന വന്യജീവികളുടെ ശല്യം മൂലം ജീവഭയത്താൽ കഴിയുന്ന
മലയോര മേഖലയിലുള്ള ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉൾപ്പെടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, തോമസ് മാർ തിത്തോസ് എപ്പിസ്‌കോപ്പ,

ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്‌കോപ്പാ, ഇമാം എ. അബ്ദുൽ ഷുക്കൂർ മൗലവി, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, ഫാ. ബിജു മാത്യൂസ് പ്രക്കാനം, ഫാ ബിജു മാത്യു മണ്ണാറക്കുളഞ്ഞി, പ്രഫ. ജി. ജോൺ, ഡോ. ജോർജ് വർഗീസ് കൊപ്പറ, ഐവാൻ വകയാർ, കേന്ദ്ര യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജയിൻ മാത്യു, ട്രഷറർ രഞ്ചു എം. ജോയ്, ഫാ. എബി ടി. സാമുവൽ, ഫാ. ഷാജി കെ. ജോർജ്ജ്, അനീഷ് തോമസ്, പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. പഴകുളം മധു, റോബിൻ പീറ്റർ, ജിജോ മോഡി, അജി അലക്‌സ്, അനു വി. കടമ്മനിട്ട,അജിൽ ഡേവിഡ് ജോൺ എന്നിവർ പ്രസംഗിച്ചു.

ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എബി എ. തോമസ് ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, ജോ സെക്രട്ടിമാരായ അഡ്വ. ലിന്റോ എം. ലോയിഡ്, അൻസു മേരി വർഗീസ്, ട്രഷറർ ജെറിൻ ജോയ്‌സ്, ഭദ്രാസന ഭാരവാഹികളായ മോനിഷ് മുട്ടുമണ്ണിൽ, ജസ്റ്റി ജോസ്, അനീഷ റെയ്ച്ചൽ, ഷിബിൻ ഷൈനു എന്നിവർ ഉപവാസം അനുഷ്ഠിച്ചു. സമാപന യോഗം കുറിയാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം. പി, അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്ഗീസ് അമയിൽ, കെ.പി.ഉദയഭാനു, അഡ്വ. ജോണി കെ. ജോർജ്, കെ.വി. ജേക്കബ്, അനി എം. എബ്രഹം, ഫാ. കോശി വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഭദ്രാസന ഭാരവാഹികളായ ഫാ.ലിബു ജേക്കബ് വർഗീസ്, ഫാ. ഷിനു പോൾ, ഫാ. ബിബിൻ യോഹന്നാൻ, ഫാ. അഖിൽ വർഗീസ്, ഫാ. അഖിൽ മാത്യു സാം, ഫാ. ജിബിൻ ജെയിംസ്, ഫാ. ടിജു തോമസ്, ലിബു വർഗീസ്, ജോയൽ കോശി തോമസ്, ഹെലൻ അന്ന സൈജൻ, ജിസൺ റെജി, ക്രിസ്‌റ്റോ മാത്യു എന്നിവർ നേതൃത്വം നൽകി

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *