സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

India
Print Friendly, PDF & Email

ന്യൂഡൽഹി – ആർക്കും പ്രതീക്ഷിക്കാൻ കഴിയുന്നതല്ല ബിജെപിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ. മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചിരിക്കുന്നു.. ബിജെപി നേതൃത്വമാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ആർഎസ്എസിലൂടെ വളർന്നു വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നത്. മുമ്പ് തമിഴ്നാട് ബിജെപിയുടെ അദ്ധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിൻ്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളിൽ ഒരാളായി. കോയമ്പത്തൂരിൽ നിന്നും ആദ്യമായി ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ നേരത്തെ ജാർഖണ്ഡ് ​ഗവർണറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *