പത്തനംതിട്ട – അവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് സായാഹ്ന ധർണ നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് പിൻവലിക്കുക. പി സി ബി നിബന്ധനകൾ ലഘൂകരിക്കുക. ഉറവിടമാലിന്യ സംസ്കരണത്തിന് പൊതു സംവിധാനം ഏർപ്പെടുത്തുക. അനീതികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക.എന്നീ ആവശ്യ ഉന്നയിച്ച് നടത്തിയ സായാഹ്ന ധരണ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. നവാസിന്റെ അധ്യക്ഷയിൽ കൂടിയ യോഗത്തിൽ കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. രാജാ ഉദ്ഘാടന നിർവഹിച്ചു. സക്കീർ ശാന്തി, ശശി ഐസക്ക്, സുധി സുരേന്ദ്രൻ, ഷാജി പാറയിൽ, രഹന വയനാട്, സോബി എന്നിവർ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റിൻറെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. രാജാ ഉദ്ഘാടനം ചെയ്യുന്നു .


