ഇന്ന് വിധി തിരുത്ത് ദിനം ❓

Kerala Eranakulam

തെരുവ് നായ വിഷയത്തിൽ ഇടപ്പെട്ട് സുപ്രീംകോടതിയും, പെട്രോൾ പമ്പുകളിലെ കക്കൂസ് ഉപയോഗം തിരുത്തി കേരള ഹൈക്കോടതിയും.

പെട്രോൾ പമ്പുകളിലെ കക്കൂസും, മൂത്രപ്പുരകളും എല്ലാവർക്കും തുറന്ന് കൊടുക്കണം എന്ന് ഹൈക്കോടതി

പെട്രോൾ പമ്പുകളിലെ ശോച്യാലയങ്ങൾ സ്വകാര്യ സ്ഥലങ്ങളാണ് പൊതുജനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന സ്വന്തം വിധി തിരുത്തി കേരള ഹൈക്കോടതി ❤️

സംസ്ഥാനത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലറ്റ്ലെറ്റുകളിൽ എല്ലാ ഉപഭോക്താക്കൾക്കും യാത്രക്കാർക്കും സമാനമായ പ്രവേശനം നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി. സുരക്ഷാ പ്രോട്ടോക്കോൾ പരിഗണനകൾക്ക് വിധേയമായി, ശൗചാലയം ഉപയോഗിക്കാൻ ആവശ്യപ്പെടുന്ന ഏതൊരു വ്യക്തിക്കും പ്രവേശനം അനുവദിക്കണം. സുരക്ഷാപരമായ ആശങ്കകൾ നിലനിൽക്കുമ്പോൾ മാത്രമേ പ്രവേശനം നിയന്ത്രിക്കാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പമ്പുകളിലെ ടോയ്ലറ്റുകൾ പൊതു ടോയ്ലറ്റുകളാക്കി മാറ്റാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്‌ത്‌ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും അഞ്ച് പെട്രോളിയം റീട്ടെയിലർമാരും സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇന്ന് ഉത്തരവ് ഭേദഗതി ചെയ്ത‌ത്.

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 2020ൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചതിന് കോടതി വിധി തിരുത്തിയത്.

@ അഡ്വ ശ്രീജിത്ത്‌ പെരുമന

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *