ഓഗസ്റ്റ് 14, 15,16 തീയതികളിൽ സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ; വിഭാഗീയ പ്രശ്നങ്ങൾ കാരണം ബാനർ ജാഥ റദ്ദ് ചെയ്തു

Pathanamthitta Politics
Print Friendly, PDF & Email

കോന്നി – സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഓഗസ്റ്റ് 14, 15,16 തീയതികളിൽ വകയാർ മേരിമാതാ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. 300 പ്രതിനിധികൾ പങ്കെടുക്കും. 14-ന് റെഡ് വോളന്റിയേഴ്‌സിന്റെ മാർച്ച് കോന്നി ചന്ത മൈതാനിയിൽ പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 15, 16 തീയതികളിലാണ് പ്രതിനിധി സമ്മേളനം. പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കും. 65 വയസ്സിന് താഴെയുള്ള പ്രതിനിധിക്ക് ജില്ലാ സെക്രട്ടറിയാകാൻ കഴിയും. കോന്നി നിയോജക മണ്ഡലത്തിൽനിന്ന് അധികമായി എടുത്ത പ്രതിനിധികളെ പിന്നീട് ഒഴിവാക്കി. തിരുവല്ല മണ്ഡലത്തിലും അധികമായി അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.

സമ്മേളനത്തിനു മുമ്പ് വിഭാഗീയതയിൽ കുടുങ്ങി പത്തനംതിട്ട സിപിഐ ജില്ലാ നേതൃത്വം. ജില്ലാ സമ്മേളനത്തിന് മുമ്പുള്ള ബാനർ ജാഥ റദ്ദാക്കിയിരിക്കുകയാണ്. പാർട്ടി ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ബാനർ ജാഥയാണ് റദ്ദാക്കിയത്. മുൻ ജില്ലാ സെക്രട്ടറി സുകുമാരൻ പിള്ളയുടെ പുത്തൻപീടികയിലെ സ്മൃതികുടീരത്തിൽ നിന്നാണ് ജാഥ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ ജാഥ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുകുമാരപിള്ളയുടെ മകൻ സന്തോഷ് സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകി. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ജാഥ റദ്ദ് ചെയ്തത്. വിഭാഗീയ പ്രശ്നങ്ങളെ തുടർന്നാണ് ജാഥ റദ്ദ് ചെയ്യാൻ കത്ത് നൽകിയത്. ആഗസ്റ്റ് 14ന് ജില്ലാ സമ്മേളനം നടക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കെയാണ് വീണ്ടും ജില്ലയിൽ നടപടി.

Leave a Reply

Your email address will not be published. Required fields are marked *