30 വർഷം ശബരിമലയിൽ ഡ്യൂട്ടി ചെയ്ത സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്

Kerala Pathanamthitta

സന്നിധാനം – 30 വർഷം ശബരിമലയിൽ പോലീസ് ഉദ്യോഗസ്ഥനായി സേവനം ചെയ്ത സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്. 2026 ജനുവരിയിൽ വിരമിക്കുന്ന കാസർകോട് ചിറ്റാരിക്കൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈക്കാണ് സഹപ്രവർത്തകർ സന്നിധാനത്ത് യാത്രയയപ്പ് നൽകിയത്.

എഡിജിപി എസ് ശ്രീജിത്ത് അയ്യപ്പ ചിത്രം ഉപഹാരമായി നൽകി. ജീവിതത്തിലെ വലിയ കാലയളവ് പോലീസിൽ ജോലി ചെയ്തശേഷം അയ്യപ്പ സന്നിധിയിൽ നിന്ന് വിരമിക്കാൻ അവസരം ലഭിച്ചത് അനുഗ്രഹമാണെന്ന് മധുസൂദനൻ പറഞ്ഞു.

1995-ൽ കെ എ പി 4 ബറ്റാലിയനിൽ പോലീസുകാരനായി പ്രവേശിച്ചതു മുതൽ മധുസൂദനൻ ശബരിമലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2026 ജനുവരി 31 വരെയാണ് സർവീസ് കാലയളവ്. കൊടിമരത്തിന് സമീപം നടന്ന ചടങ്ങിൽ കാസർകോട് ജില്ലയിൽ നിന്നുള്ള ഡിവൈഎസ്പി ടി ഉത്തംദാസ്, ഇൻസ്പെക്ടർമാരായ കെ പി സുധീഷ് കുമാർ, ജിജേഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *