കുമ്പനാട്: ബ്രദറൺ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ ഹിരോഷിമ ദിനാചരണം നടത്തി. സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയാറാക്കുകയും യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ അനിത എം യോഹന്നാൻ യുദ്ധ വിരുദ്ധ സന്ദേശം നൽകി. യു പി വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തി. അധ്യാപകരായ ജെസ്സി തോമസ്, രഞ്ജിനി രാജേഷ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: കുമ്പനാട് ബ്രദറൺ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ യുദ്ധ വിരുദ്ധ പോസ്റ്ററുകൾ.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

