റാന്നി – മുൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ അയ്യപ്പൻ ബാബു എന്നറിയപ്പെടുന്ന ശ്രീ. ജോസഫ് താന്നിക്കൽ ഇടിക്കുള അച്ചായൻ മറ്റൊരു പ്രധാനപ്പെട്ട വിഷയത്തിൽ പരാതികളൊക്കെ കൊടുത്തിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചു സമര സന്ദേശയാത്ര നടത്തുന്നു. പുണ്യ നദിയായി കരുതുന്ന പമ്പാനദിയിലും പമ്പാ നദിയിലേക്ക് ഒഴുകിച്ചേരുന്ന നീരോഴുക്കുകളിലേക്കും ഒക്കെ വീടുകളിൽ നിന്നും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യം ഒഴുക്കി വിടുന്നതിന് എതിരെ വർഷങ്ങൾ ആയി അദ്ദേഹം പോരാട്ടത്തിലാണ്.
ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പിനും ഒക്കെ തെളിവ് സഹിതം പരാതി കൊടുത്തിട്ടും ഇതേവരെ യാതൊരു നടപടിയും ഇല്ലാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് ജോസഫ് താന്നിക്കൽ ഇടിക്കുള നടത്തുന്ന ഒറ്റയാൾ സമര സന്ദേശ യാത്ര. നാളെ പത്തനംതിട്ട കളക്ട്രേറ്റ് പടിക്കൽ നിന്നും ആരംഭിക്കുന്നു. കുടിവെള്ള സ്രോതസ്സുകളിൽ യാതൊരു പരിശോധനയും നടത്താത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുക, പുണ്യ പമ്പാനദിയെ സംരക്ഷിക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്..പത്തനംതിട്ട കളക്റേറ്റ് പടിക്കൽ നിന്ന് നാളെ സമരം ആരംഭിക്കുന്നു. രാവിലെ 10 മണിക്ക്.
പമ്പാ നദിയിൽ ആശുപത്രി മാലിന്യങ്ങൾ കൊണ്ടുത്തള്ളുന്നതിനു എതിരെയും, മറ്റു പല വിഷയങ്ങളിലും ഇടപെട്ടു അധികാര സ്ഥാപനങ്ങൾക്ക് മുന്നിൽ പായ വിരിച്ചു ഇരുന്നു സമരം ചെയ്തു വിജയിച്ചിട്ടുള്ള അദ്ദേഹം നടത്തുന്ന ഒറ്റയാൾ സമരങ്ങൾക്ക് ജനങ്ങളുടെ പിന്തുണ ഉണ്ടാകും. രാഷ്ട്രീയക്കാർ പോലും ഇടപെടാത്ത വിഷയങ്ങളിൽ സധൈര്യം ഇടപെടുന്ന അദ്ദേഹത്തിനെ ഈ നീക്കവും വിജയിക്കട്ടെ . പമ്പാ നദി അടക്കം ഒരു ജല ശ്രോതസും മലിനമാക്കാൻ പാടില്ലാത്തതാണ്. പക്ഷെ ശബരിമലയിൽ നിന്നുള്ള മാലിന്യം അടക്കം ഒഴുകിച്ചേരുന്നത് പമ്പയിലാണ്. ഇതിനെല്ലാം എതിരെ ഒരു ജനകീയ ഇടപെടലാണ് ഇത് മാറട്ടെ. പരിസ്ഥിതി സംഘടനകളുടെ പിന്തുണ ഉണ്ടാകണം. !!
What do you feel about this post?
Like
Love
Happy
Haha
Sad

