പത്തനംതിട്ട: മൈലപ്രയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. റാന്നി പെരുനാട് മാടമൺ പെരുംകുളത്ത് വീട്ടിൽ മോഹനന്റെ മകൻ നന്ദു മോഹനൻ (27) ആണ് മരിച്ചത്. രാത്രി എട്ടു മണിയോടെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയ ബെൻസ് കാർ നിർത്താതെ ഓടിച്ചു പോയി.


