മലയാള ഭാഷ വാരാഘോഷം: സിവിൽ സ്റ്റേഷൻ ജീവനക്കാർക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജീവനക്കാർക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കേട്ടെഴുത്ത്, തർജ്ജമ, പ്രസംഗം, കവിതാലാപനം, ഫയലെഴുത്ത് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

ഫയൽ എഴുത്തു മത്സരത്തിൽ കളക്ടറേറ്റ് സീനിയർ ക്ലാർക്ക് രേഷ്മ എസ് രവീന്ദ്രൻ, സീനിയർ ക്ലാർക്ക് കെ എസ് ലേഖ, പത്തനംതിട്ട സ്പെഷ്യൽ വില്ലേജ് ഓഫീസർ എസ് മഞ്ജു, കളക്ടറേറ്റ് ക്ലാർക്ക് സോണി സാംസൺ ഡാനിയേൽ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. കളക്ടറേറ്റ് സീനിയർ ക്ലാർക്ക് പി രജനി, സീനിയർ ക്ലാർക്ക് എസ് അജിൻ, പ്ലാനിംഗ് ഓഫീസ് ക്ലാർക്ക് സുചിത്ര എന്നിവർ രണ്ടാം സ്ഥാനം നേടി. കളക്ടറേറ്റ് സീനിയർ ക്ലാർക്കുമാരായ പ്രശാന്ത്, എസ് എൽ രമ്യ, എസ് ടി ശില്പ എന്നിവർ മൂന്നാം സ്ഥാനം നേടി.

പ്രസംഗ മത്സരത്തിൽ കളക്ടറേറ്റ് ക്ലാർക്ക് സോണി സാംസൺ ഡാനിയൽ ഒന്നാം സ്ഥാനവും എൽ എ ജനറൽ സീനിയർ ക്ലാർക്ക് ഡി ഗീത രണ്ടാം സ്ഥാനവും കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് ജി രാജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കവിതാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം ഡി ഡി സർവേ ഡ്രാഫ്റ്റ്സ്മാൻ ബി ഇന്ദുഷ നേടി. രണ്ടാം സ്ഥാനം റവന്യൂ ഓഫീസ് അറ്റൻഡന്റ് റഫീഖ് ഖാനും മൂന്നാം സ്ഥാനം പിഡബ്ല്യുഡി റോഡ് ഡിവിഷൻ ഓഫീസ് അറ്റൻഡന്റ് എസ് മഞ്ജുവും നേടി. സ്വയം രചിച്ച കവിത ആലപിച്ച കലക്ടറേറ്റ് അറ്റൻഡർ കെ ജി ശ്രീകുമാർ പ്രോത്സാഹന സമ്മാനവും നേടി.

ഭരണഭാഷ ശബ്ദകോശം തർജ്ജമ മത്സരത്തിൽ ഒന്നാം സ്ഥാനം കളക്ടറേറ്റ് ക്ലാർക്കുമാരായ അശ്വിൻ മധു, സോണി സാംസൺ ഡാനിയേൽ എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസും മൂന്നാം സ്ഥാനം ജില്ലാ പ്ലാനിങ് ഓഫീസ് ജൂനിയർ സൂപ്രണ്ട് മനോജ് കുമാറും നേടി.
കേട്ടെഴുത്തിൽ കളക്ടറേറ്റ് സീനിയർ ക്ലാർക്ക് പി രജനി ഒന്നാം സ്ഥാനവും ക്ലാർക്ക് അശ്വിൻ മധു രണ്ടാം സ്ഥാനവും കളക്ടറേറ്റ് ക്ലാർക്ക് സോണി സാംസൺ ഡാനിയേൽ, ടൈപ്പിസ്റ്റ് എം ടി മഞ്ജു, പ്ലാനിങ് ഓഫീസ് ക്ലാർക്ക് സുചിത്ര എന്നിവർ മൂന്നാം സ്ഥാനവും നേടി.

റിട്ട. ഡെപ്യൂട്ടി കളക്ടർ വി ടി രാജൻ, ജില്ലാ ലോ ഓഫീസർ കെ സോണിഷ്, ഫിനാൻസ് ജൂനിയർ സൂപ്രണ്ട് വി ടി സിന്ധു എന്നിവർ വിധികർത്താക്കളായി.
വാരാചരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും പൊതുജനങ്ങൾക്കായി ഉപന്യാസരചനാ മത്സരവും നടത്തും. ഏഴിനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ വിജയികൾക്കു പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സമാപനസമ്മേളനം ജില്ലാ കളക്ടർ എ ഷിബു ഉദ്ഘാടനം ചെയ്യും. ലിപി പരിഷ്‌കരണത്തിലെ അവ്യവസ്ഥകൾ എന്ന വിഷയത്തിൽ പ്രൊഫ. മാലൂർ മുരളീധരൻ പ്രഭാഷണം നടത്തും. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ, ജില്ലാ സാക്ഷരതാ മിഷൻ, മൂലൂർ സ്മാരകം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ്, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *