കൊടുമൺ പോലീസ് സ്റ്റേഷനിൽ കൗൺസിലിംഗ് സെന്റർ ആരംഭിച്ചു

Pathanamthitta
Print Friendly, PDF & Email

അടൂർ – കുടുംബശ്രീ ജില്ലാമിഷൻ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്കും ജനമൈത്രി പോലീസും സംയുക്തമായി സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി കൊടുമൺ പോലീസ് സ്റ്റേഷനിൽ ആരംഭിച്ച കൗൺസിലിംഗ് സെന്റർ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ധന്യാദേവി അധ്യക്ഷയായ ചടങ്ങിൽ സബ് ഇൻസ്പക്ടർ എസ്. വിപിൻകുമാർ, കൊടുമൺ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂര്യകലാദേവി, എ. വിജയൻ നായർ, എ. ജി. ശ്രീകുമാർ, പി. എസ്. രാജു, കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ എസ്. ആദില. , സിഡിഎസ് ചെയർപേഴ്സൺ എം. ടി. സീജാമോൾ, വൈസ് ചെയർപേഴ്സൺ ലളിത രാമചന്ദ്രൻ, ജില്ലാ പ്രോഗ്രാം മാനേജർ പി. ആർ. അനുപ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുടുംബ പ്രശ്നങ്ങളിൽ കാൺസിലിംഗ്, മാനസികപിന്തുണ എന്നിവ നൽകി കുടുംബബന്ധങ്ങളെ ദൃഢതയുള്ളതാക്കുന്നതിനും കുട്ടികളുടെയും യുവാക്കളുടേയും ഇതര പ്രശ്നങ്ങളിൽ ആവശ്യമായ പിന്തുണ നൽകുവാനും കൗൺസിലിംഗ് സെന്ററുകളിലുടെ സാധ്യമാകുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൗൺസിലിംഗ് സെന്റർ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *