എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിലാൽ റഷീദിന് സ്വീകരണം നൽകി.

World

അബുദാബി : ഹൃസ്വ സന്ദർശനാർത്ഥം അബുദാബിയിൽ എത്തിയ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിലാൽ റഷീദിന് സ്വീകരണം നൽകി. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ലൈബ്രറി സന്ദർശിച്ച അദ്ദേഹം വർത്തമാന കാലത്തു വായനയുടെ പ്രധാന്യം എടുത്തു പറഞ്ഞു. സാങ്കേതിക വിദ്യ വികാസം പ്രാപിക്കുകയും പ്രായഭേദമെന്യേ എല്ലാവരും ഡിജിറ്റൽ വായനയിലേക്ക് തിരിഞ്ഞ സാഹചര്യത്തിൽ പോലും ഇന്ത്യൻ ഇസ്ലാമിക് സെന്റർ പുസ്തകങ്ങൾക്കും വായനക്കും നൽകുന്ന പ്രാധാന്യവും പഴമയുടെ പ്രൗഢിയോടെ ലൈബ്രറി മുന്നോട്ടു കൊണ്ടുപോകുന്നതും ഏറെ അഭിനന്ദനാർഹമാണെന്നും ബിലാൽ പറഞ്ഞു.

അബുദാബി സംസ്ഥാന കെഎംസിസി സെക്രട്ടറി ഷാനവാസ് പുളിക്കൽ, കോട്ടയം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്ഹാഖ് നദ് വി എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു സ്വീകരിച്ചു. പത്തനംതിട്ട ജില്ലാ കെഎംസിസി പ്രസിഡന്റ് ഫൈസൽ പിജെ, സെക്രട്ടറി ബഷീർ ഇബ്രാഹിം, പാലക്കാട് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റും ലൈബ്രറി ഇൻചാർജുമായ ജാഫർ കുറ്റിക്കോട്, കഥാകൃത്തും മഹാത്മാ ജ്യോതിഭ ഫുലെ അവാർഡ് ജേതാവുമായ ജുബൈർ വെളളാടത്ത്, റിയാസ് പത്തനംതിട്ട, കബീർ ഗുരുവായൂർ എന്നിവർ സന്നിഹിതരായിരുന്നു.

ഫോട്ടോ :ഹൃസ്വ സന്ദർശനാർത്ഥം അബുദാബിയിൽ എത്തിയ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിലാൽ റഷീദിനെ സംസ്ഥാന കെഎംസിസി സെക്രട്ടറി ഷാനവാസ് പുളിക്കൽ, കോട്ടയം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്ഹാഖ് നദ് വി എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു സ്വീകരിക്കുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *