ചെന്നീർക്കര – കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഊന്നുകൽ മേഖലാ കമ്മറ്റി ഓഫീസ് ഒരിക്കൊമ്പിൽ ബിൽഡിംഗിൽ മണ്ഡലം പ്രസിഡന്റ് മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ഒക്ടോബർ 12 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൊടുത്ത പൊതു സമ്മേളനത്തിൽ വെച്ച് ജില്ലാ കോൺഗരസ്സ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു. ഊന്നുകൽ ഒരിക്കൊമ്പിൽ പൊന്നച്ചൻ ( തോമസ് മാത്യു ) മെമ്മോറിയൽ മൈതാനത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം നിർവ്വഹിക്കും. മാധ്യമ വക്താവ് ഡോ. ജിന്റോ ജോൺ മുഖ്യ പ്രഭാഷകനായിരിക്കും എന്ന് വാർത്താക്കുറിപ്പിലൂടെ എം.കെ മണികണ്ഠൻ ( കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ), ഷിബു ഒരിക്കൊമ്പിൽ ( കൺവീനർ ), ഡാർലി കോയിപ്രത്ത് ( കൺവീനർ ), ജാക്സൺ ജെയിംസ് ( പബ്ലിസിറ്റി കൺവീനർ ) എന്നവർ അറിയിച്ചു.




