തിരുവല്ല: പീഡന വിവരം പുറത്തു പറഞ്ഞാൽ കുട്ടിയുടെ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 വയസ്സുകാരിയെ നിരന്തരമായി പീഡിപ്പിച്ചിരുന്ന കവിയൂർ സ്വദേശിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ കോട്ടൂർ പുന്നിലം വലിയ പറമ്പിൽ വീട്ടിൽ രഞ്ജിത്ത് വി രാജൻ ( 38) ആണ് അറസ്റ്റിൽ ആയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലായി വീട്ടിൽ വച്ചായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അടുത്ത ബന്ധു നൽകിയ പരാതിയെ തുടർന്ന് തിരുവല്ല സിഐ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ശേഷമാണ് പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2015ൽ മറ്റൊരു സ്ത്രീയെ കയ്യേറ്റം ചെയ്തു എന്ന കേസിലെ ഒന്നാം പ്രതി കൂടിയാണ് പിടിയിലായ രഞ്ജിത്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


