വിവരാവകാശ കമ്മിഷൻ സിറ്റിംഗ് : ജില്ലയിൽ 99 പരാതികൾ തീർപ്പാക്കി

Pathanamthitta

പത്തനംതിട്ട – സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിൽ 99 പരാതികൾ തീർപ്പാക്കി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രണ്ടു ദിവസമായാണ് സിറ്റിംഗ് നടന്നത്. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. വിവരാവകാശ നിയമം സംബന്ധിച്ച് ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്കും ജീവനക്കാർക്കും ബോധവൽക്കരണ ക്ലാസ് നൽകാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയെന്ന് കമ്മീഷണർ പറഞ്ഞു.

വിവരാവകാശ നിയമം അനുസരിച്ച് ലഭിക്കുന്ന അപേക്ഷയ്ക്ക് നൽകുന്ന വിവരം പൂർണവും വ്യക്തവും ആയിരിക്കണം. അല്ലെങ്കിൽ മറുപടി നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *