വിദ്യാഭ്യാസ ആനുകൂലൃം വർദ്ധിപ്പിക്കുക ; കേരളാ സാംബവർ സൊസൈറ്റി

Kerala Pathanamthitta

പത്തനംതിട്ട – കേരളാ സാംബവർ സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മറ്റിയും വനിതാ സമാജവും സംയുക്തമായി സംഘടിപ്പിച്ച സിവിൽസ്റ്റേഷൻ ധർണ്ണയിൽ പട്ടിക വിഭാഗങ്ങൾ നേരിടുന്ന,ഉന്നത വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂലൃങ്ങളായ ലംപ്സംഗ്രാൻറ്, ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് കാലോചിതമായി വർദ്ധിപ്പിച്ച് യഥാസമയം വിതരണം ചെയ്യുക, ഭവന നിർമ്മാണ ഗ്രാൻറ് 15 ലക്ഷമാക്കുക, പഠനമുറിയുടെ തുക വർദ്ധിപ്പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കേരളാ സാംബവർ സൊസൈറ്റി പത്തനം തിട്ട ജില്ലാ കമ്മറ്റിയും വനിതാ സമാജവും ചേർന്നു സിവിൽ സ്റ്റേ ഷൻ പടിക്കൽ ധർണ്ണ നടത്തി. ജില്ലാ വൈസ് പ്രസിഡൻറ് വി. ആർ. വിശ്വനാഥന്റെ അദ്ധൃക്ഷ തയിൽ ചേർന്ന യോഗം സംഘടനാ ഓർഗനൈസിംഗ് സെക്രട്ടറി ബി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ദളിത സമുദായ മുന്നണി സെക്രട്ടറിയേറ്റ് മെമ്പർ മേലൂട് ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ് രോഹിണി ബാബു, കെ എസ്സ്. എസ്സ്. വി. എസ്സ്. ജില്ലാ സെക്രട്ടറി ശ്രീലതാ ബിജു, കെ എസ്സ്. എസ്സ്. ജില്ലാ സെക്രട്ടറി പി. എൻ. പുരുഷോത്തമൻ, പി. കെ. രാമകൃഷ്ണൻ, പി. റ്റി. ശശികുമാർ, പി. കെ. നടരാജൻ, ഷൈജി. പി, കോന്നിയൂർ ആനന്ദൻ, ശശി തുവയൂർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ സാംബവർ സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മറ്റിയും വനിതാ സമാജവും സംയുക്തമായി സംഘടിപ്പിച്ച സിവിൽസ്റ്റേഷൻ ധർണ്ണ ഓർഗനൈസിംഗ് സെക്രട്ടറി ബി. അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *