കെ.എസ്.ഇ.ബി ഓഫീസ് അസിസ്റ്റന്റ് എഞ്ചിനീയറെ തടഞ്ഞുവച്ച് യൂത്ത് കോൺഗ്രസ്‌.

Kerala Pathanamthitta
Print Friendly, PDF & Email

കക്കൂടുമൺ – അത്തിക്കയം ശബരിമല പാതയിലെ അപകടക്കെണിയായ വൈദ്യുതിതൂണുകൾ മാറ്റി സ്ഥാപിക്കാത്തത് ചോദ്യം ചെയ്താണ് തടഞ്ഞുവച്ചത്.ഈ റോഡ് വീതികൂട്ടി പൂട്ടുകട്ട പാകുന്ന പണികൾ നടക്കുകയാണ്.എന്നാൽ, വൈദ്യുതി തൂണുകൾ റോഡിന്റെ നടുക്ക് നിന്ന് മാറ്റാതെയാണ് പൂട്ടുകട്ട പണികൾ നടക്കുന്നത്.കഴിഞ്ഞ ഡിസംബറിൽ ഇവിടെ വൈദ്യുതി തൂണിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഒരു ചുമട്ടുതൊഴിലാളി മരണപ്പെടുകയും ചെയ്തതാണ്ഇപ്പോൾ നടക്കുന്ന പണികൾ നിർത്തി വെച്ച് തൂണുകൾ മാറ്റി സ്ഥാപിച്ചതിന് ശേഷം ഈ പ്രവർത്തനം നടത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വൈദ്യുതി തൂണുകൾ നിൽക്കുന്ന ഭാഗത്ത്‌ 5 മീറ്റർ മാറ്റി പൂട്ടുകട്ടകൾ പാകി തൂണുകളിൽ റീഫ്ലക്ടർ സ്ഥാപിക്കുകയും ഒരാഴ്ചക്കുള്ളിൽ വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കാമെന്ന് ഉറപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയതിന് ശേഷമാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.

യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ, പ്രൊഫഷണൽ കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് ആരോൺ ബിജിലി പനവേലിൽ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജെയിംസ് കക്കാട്ടുകുഴി, യൂത്ത് കോൺഗ്രസ്‌ നേതാക്കന്മാരായ സുനിൽ യമുന, ജെറിൻ പ്ലാച്ചേരിൽ, വാർഡ് മെബർ റെജി വാലുപുരയിടം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *