മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഓർത്തഡോക്സ് സഭ ഭദ്രാസന സെക്രട്ടറി ഫാ ജോൺസ് ഈപ്പൻ ഉദ്ഘാടനം ചെയ്തു.
മാവേലിക്കര ബിഷപ് മുർ വിദ്യാപീഠം (വി. ഗൗരി ശങ്കർ, റീമ എലിസബത്ത് സുനിൽ) കിരീടം നേടി. മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസ് രണ്ടാം സ്ഥാനം (അലീന ഏലിയാമ്മ നാജി, ജോമിഷ് ജെ. പോൾ) കരസ്ഥമാക്കി.
കത്തീഡ്രൽ വികാരി ഫാ. അജി കെ. തോമസ് അധ്യക്ഷത വഹിച്ചു. തെയോ മീഡിയ ഭദ്രാസന ഡയറക്ടർ ബിനു തങ്കച്ചൻ ക്വിസ് മാസ്റ്ററായി പ്രവർത്തിച്ചു. സഹവികാരി ഫാ. ബൈജു തമ്പാൻ, ട്രസ്റ്റി പി.ഫിലിപ്പോസ്, സെക്രട്ടറി വി.ടി.ഷൈൻമോൻ, കത്തീഡ്രൽ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് വിനു ഡാനിയേൽ, സെക്രട്ടറി ജിനോ മാത്യു തങ്കച്ചൻ, ട്രഷറർ അതുൽ ഉമ്മൻ ചെറിയാൻ, സാം രാജൻ, ഷാരോൺ തോമസ്, നിമിഷ എൽസ ഡാനിയേൽ , സോനാ അന്ന ഏബ്രഹാം, അഗ്നസ് മേരി മാത്യു, മോളി മാത്യു വിളനിലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.


