ആരോഗ്യ വകുപ്പ് തളർവാതം പിടിപെട്ട അവസ്ഥയിലാണെന്ന് ; അഡ്വ. പഴകുളം മധു

Pathanamthitta Politics

പത്തനംതിട്ട – ആരോഗ്യ വകുപ്പ് മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ട ജില്ലയിൽ ആരോഗ്യ വകുപ്പ് തളർവാതം പിടിപെട്ട അവസ്ഥയിലാണെന്നും, വീണാ ജോർജിന് ആരോഗ്യ വകുപ്പിൻ്റെ നിയന്ത്രണം നഷ്ടമായെന്നും കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആരോപിച്ചു:
പത്തനംതിട്ടയിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഡ്വ. പഴകുളം മധു:

പത്തനംതിട്ട ജനറൽ ആശുപത്രിയുടേയും കോന്നി മെഡിക്കൽ കോളേജിൻ്റെയും അടക്കം ജില്ലയിലെ സർക്കാർ മേഘലയിലുള്ള എല്ലാ ആശുപത്രികളുടേയും പ്രവർത്തനം അവതാളത്തിലായി. ജില്ലയിൽ ഒരാശുപത്രിയിലും ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്നില്ല. ഒരാശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമ്മാരോ മറ്റ് സൗകര്യങ്ങളോ ഇല്ല. പത്തനംതിട്ട നേഴ്സിങ് കോളെജിന് അംഗീകാരമില്ലാത്തത് വിദ്യാർത്ഥികളുടെ ഭാവി തുലക്കാനിടയാക്കുമെന്നും അഡ്വ. പഴകുളം മധു ആരോപിച്ചു.

വീണാ ജോർജിനെതിരെ സമരം ചെയ്താൽ പോലീസിനെ ഉപയോഗിച്ചും പാർട്ടിക്കാരെ ഉപയോഗിച്ചും അടിച്ചവർത്താനാണ് ശ്രമിക്കുന്നത് ഏകാധിപതിയെപ്പോലെ പെരുമാറുന്ന വീണാ ജോർജജ് പിണറായി വിജയന് പഠിക്കുകയാണ്. ആരോഗ്യ രംഗത്തെ പ്രതിസന്ധി പരിഹരിക്കാത്ത പക്ഷം വീണാ ജോർജ്ജിൻ്റെ വീട്ടിലേക്കടക്കം സമരം നടത്തുമെന്നും അഡ്വ പഴകുളം മധു പറഞ്ഞു.

യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട പ്രെഫ. പി ജെ കുര്യൻ്റെ പരാമർശം സദുദേശപരമാണെന്നും, മാദ്ധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന പ്രസംഗം മൂന്ന് ദിവസത്തിന് ശേഷം വിവാദമായതെങ്ങനെ എന്നാണ് അന്വേഷിക്കേണ്ടതെന്നും മാധ്യമ പ്രവർത്തകരുട ചോദ്യത്തിന് മറുപടിയായി പഴകുളം മധു പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *