കൊച്ചി – ജീവിതത്തിലെന്ന പോലെ നീതിന്യായ ജീവിതത്തിലും പരിശുദ്ധി വരിച്ച ന്യായാധിപനാണ് ജസ്റ്റിസ് പി എസ് ഗോപിനാഥനെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് പി..കെ.ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. കേരള ഹൈക്കോടതിയുടെ മുൻ ജഡ്ജിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള മുൻ ഓംബുഡ്സ്മാനുമായ ജസ്റ്റിസ് പി എസ് ഗോപിനാഥന് കേരള ജനവേദി കാരുണ്യ പുരസ്കാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യായാധിപന്മാർ നിയമത്തിൽ ദൈവത്തിന് തുല്യമാണ്. നീതിന്യായത്തിൽ പ്രാധാന്യം ന്യായാധിപന്മാരുടെ വിധികൾക്കാണ്. ജുഡീഷ്യറിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വേദനാജനകമായ സംഭവങ്ങൾ നീതിന്യായത്തിൽ പരിശുദ്ധി വരിച്ച ന്യായാധിപന്മാരെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ജനുവരി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ കെ എം രാജ, കെ. കെ. നവാസ്, വിൽസൺ അടൂർ, അബ്ദുൽ അസീസ്, ഡോ: റെനീറ്റ മാത്യു എന്നിവർ പ്രസംഗിച്ചു.

ചിത്രം : കേരള ജനവേദി കാരുണ്യ പുരസ്കാരം ജസ്റ്റിസ് പി എസ് ഗോപിനാഥന് ജസ്റ്റിസ് പി കെ ഷംസുദ്ദീൻ നൽകുന്നു.


