മുണ്ടിയപ്പള്ളി ബിലീവേഴ്‌സ് മെഡിക്കൽ സെന്ററിൽ കിടത്തി ചികിത്സ ആരംഭിച്ചു

Health
Print Friendly, PDF & Email

തിരുവല്ല:- മുണ്ടിയപ്പള്ളി ബിലീവേഴ്‌സ് മെഡിക്കൽ സെന്ററിൽ കിടത്തി ചികിത്സ തുടങ്ങി. സ്വകാര്യ മുറികൾ ഉൾപ്പെടെ കിടത്തി ചികിത്സയ്ക്ക് അത്യാവശ്യമായ സൗകര്യങ്ങളോടു കൂടിയുള്ള റീഹാബിലിറ്റേഷൻ സെന്ററും ഇതിനൊപ്പമുണ്ട്. ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് എത്തിയ മുണ്ടിയപ്പള്ളി താഴികയിൽ വീട്ടിൽ കെ.വി. മറിയാമ്മ ആണ് കിടത്തി ചികിത്സാ സൗകര്യങ്ങളും റീഹാബിലിറ്റേഷൻ സെന്ററും ഉദ്ഘാടനം ചെയ്തത്. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഡയറക്ടറും സി.ഇ.ഓയുമായ പ്രഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര അധ്യക്ഷത വഹിച്ചു.

അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത്, മെഡിക്കൽ സെന്റർ മെഡിക്കൽ സൂപ്രണ്ടും പാലിയേറ്റിവ് മെഡിസിൻ സീനിയർ കൺസൾട്ടന്റുമായ ഡോ. ലിജിയ മാത്യു, പി.എം.ആർ വിഭാഗം മേധാവി ഡോ തോമസ് മാത്യു, പാലിയേറ്റിവ് മെഡിസിൻ വിഭാഗം മേധാവി ഡോ. അജിത് സി. കോശി, ചീഫ് നഴ്‌സിങ് ഓഫീസർ മിനി സാറാ തോമസ്, നഴ്‌സിംഗ് ഇൻ ചാർജ് പൊന്നമ്മ തോമസ് എന്നിവർ സംബന്ധിച്ചു. കിടപ്പുരോഗികളെ വീട്ടിലെത്തി പരിശോധിക്കുന്ന ഹോം വിസിറ്റിങ് യൂണിറ്റും വയോജന വിഭാഗമായ ജെറിയാട്രിക്‌സും പാലിയേറ്റീവ് മെഡിസിൻ വിഭാഗവും റീഹാബിലിറ്റേഷൻ വിഭാഗവും മെഡിക്കൽ സെന്ററിൽ പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *