തിരുവല്ല – 86- മത്തെ വയസ്സില്‍ രണ്ടുപേര്‍ക്ക് കാഴ്ചയേകി രാധമ്മ വിട പറഞ്ഞു. പാലിയേക്കര വടക്ക് ചൂരക്കുന്നത്ത് വീട്ടില്‍ പരേതനായ രാഘവന്‍ പിള്ളയുടെ ഭാര്യ ടി. രാധമ്മ ( ചേരിയില്‍ കുടുംബാംഗം) യുടെ കണ്ണുകളാണ് ദാനം ചെയ്തത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് രാധമ്മ മരിച്ചത്. ബന്ധുക്കള്‍ നേത്രദാനത്തിന് സന്നദ്ധത അറിയിച്ചതോടെ സന്നദ്ധ സംഘടനയായ സമക്ഷയുടെ നേതൃത്വത്തില്‍ നടപടികള്‍ വേഗത്തിലാക്കി. കോട്ടയം മെഡിക്കല്‍ കോളേജ്, ചൈതന്യ നേത്ര ചികിത്സാലയം എന്നിവിടങ്ങളില്‍ നിന്നും നേത്ര വിഭാഗം ഡോക്ടര്‍മാര്‍ എത്തി നേത്രപടലം എടുത്തു. അനുയോജ്യരായ രണ്ട് പേര്‍ക്ക് ഇവ ദാനം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. മക്കള്‍ : സി ആര്‍ മുരളീധരന്‍ പിള്ള, സി.ആര്‍.അംബികദേവി, സി.ആര്‍.ശശിധരന്‍ നായര്‍, സി.ആര്‍. ശാന്തി. മരുമക്കള്‍: ശ്രീകുമാരി, വിജയാനന്ദന്‍ (പരേതന്‍), മഞ്ജു, മോഹനന്‍. സംസ്‌കാരം നടത്തി


