വിദ്യാഭ്യാസം രാഷ്ട്ര പുനർനിർമ്മിതിക്ക് വേണ്ടിയുള്ളതാവണം : പരിശുദ്ധ കാതോലിക്കാ ബാവാ

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല : വിദ്യ പകർന്ന് നൽകുന്നതിനോടൊപ്പം സംസ്കാര സമ്പന്നരായ ഒരു കൂട്ടം ആളുകളെ സൃഷ്ടിക്കുക എന്നത് പ്രധാന ദൗത്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യം വെക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃത്രിയൻ കാതോലിക്കാ ബാവ. എം.ജി.എം സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചതിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവ. വിദ്യാഭ്യാസം രാഷ്ട്ര പുനർനിർമ്മിതിക്ക് വേണ്ടിയുള്ളതാകണം, പഠന കാലത്ത് കുട്ടികൾ നിരാശരാകാതിരുന്നാൽ മാത്രമേ പിന്നീടുള്ള ജീവിതം മധുരമുള്ളതാകുകയുള്ളു പരിശുദ്ധ ബാവാ തിരുമേനി പറഞ്ഞു. സ്കൂൾ മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് അധ്യക്ഷത വഹിച്ചു. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ജൂബിലി പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അശോക് കുമാർ വി.കെ സ്കൂൾ പ്രിൻസിപ്പൽ പി.കെ തോമസ്, ഫാ. സി.വി ഉമ്മൻ, ഫാ. ഷിബു ടോം വർഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഫാ. ചെറിയാൽ പി. വർഗീസ്, ജോജി പി. തോമസ്, പി.ടി.എ പ്രസിഡന്റ് സാബു ജേക്കബ്, ജേക്കബ് കെ.വർക്കി, റോഷ് വി. കുറിയാക്കോസ് ലാലി മാത്യു, ഷിജോ ബേബി, സൂസൻ ഐ. ചീരൻ എന്നിവർ പ്രസംഗിച്ചു.

@ സന്തോഷ് സദാശിവമഠം

Leave a Reply

Your email address will not be published. Required fields are marked *