പന്തളം – തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് വെൽനസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഒരിപ്പുറം ആയുർവേദ ഡിസ്പൻസറിയിൽ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി പി വിദ്യാധരപ്പണിക്കർ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. മാൻസി അലക്സ്, യോഗ ഇൻസ്ട്രക്ടർ കെ. ആർ രാജി എന്നിവർ പങ്കെടുത്തു.

ചിത്രം- പന്തളം തെക്കേക്കര
പന്തളം തെക്കേക്കര ഒരിപ്പുറം ആയുർവേദ ഡിസ്പൻസറി ഹാളിൽ യോഗദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിർവഹിക്കുന്നു


