അടൂർ – നമ്മൾ ജീവിക്കുന്ന സമീപ പ്രദേശങ്ങളിലെ സുതാര്യവും സത്യസന്ധമായി പ്രവർത്തിക്കുന്നതുമായ സർവ്വീസ് സഹകരണ ബാങ്കുകളിൽ പണം നിഷേപിക്കാൻ മടിക്കേണ്ട കാര്യമില്ലന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ . 107 വർഷമായി അടൂർ കടമ്പനാട് പ്രവർത്തിക്കുന്ന കടമ്പനാട് വടക്ക് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ഉത്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് .
വേഗത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ കഴിയുന്ന ബാങ്കും മലയാള വർഷം 1094. സ്ഥാപിതവുമായ ഈ ബാങ്കിലെ സഹകാരിയാവുക എന്നത് നിസ്സാര കാര്യമല്ലന്നും വി. ഡി സതീശൻ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എം.പി. ഡിസിസി പ്രസിഡന്റ് . പ്രൊഫ: സതീഷ് കൊച്ചു പറമ്പിൽ . ബാങ്ക് ഭരണ സമതി അംഗം റെജി മാമൻ . അനിൽ ശാമുവൽ. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവർ സംസാരിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

