ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണവും വായനാദിന പ്രതിജ്ഞയും.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ജില്ലാതല വായനാപക്ഷാചരണത്തിന് പന്തളം എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂളിൽ തുടക്കമായി . പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൃന്ദനായർ എൻ വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു . ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് അജിത്കുമാർ ആർ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
മലയാളം അദ്ധ്യാപിക ഇന്ദു കെ.വി വായനാദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ പുസ്തകങ്ങൾ സ്കൂളിന് നൽകി .

ജില്ല ശിശുക്ഷേമ സമിതി അംഗം ലസീത ടീച്ചർ , പ്രിൻസിപ്പാൾ രാജേഷ്കുമാർ വി, സിനീയർ അസിസ്റ്റന്റ് എസ്. ശ്രീകല,
പി.റ്റി.എ പ്രസിഡൻ്റ് ഡോ. ശ്രീഹരി ജി.കെ , ജില്ലാ ശിശുക്ഷേമ സമിതി ജോയിൻ്റ് സെക്രട്ടറി സലിം പി.ചാക്കോ , ജില്ലാ ശിശുക്ഷേമ സമിതി ട്രഷറാർ എ.ജി. ദീപു , സ്റ്റാഫ് സെക്രട്ടറി കെ.ആർ. അനു , പ്രീതാ കെ, എസ്. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

അടിക്കുറിപ്പ്:
ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ജില്ലാതല വായനാപക്ഷാചരണത്തിന് പന്തളം എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂളിൽ പന്തളം എൻ.എസ്. എസ് ട്രെയിനിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൃന്ദനായർ എൻ. വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *