പുല്ലാട്: ചെറുപ്പുഴേത്ത് റിട്ട ഹെഡ്മാസ്റ്റർ സി സി ജേക്കബ് (ജേക്കബ് സാർ – 97) അന്തരിച്ചു. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 7ന് ഭവനത്തിൽ കൊണ്ടു വരും. തുടർന്ന് 11.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1.30ന് കുമ്പനാട് ശാലേം മാർത്തോമ്മാ പള്ളിയിൽ ഡോ തിയോഡോഷ്യസ് മാർത്തോമ്മോ മെത്രാപ്പോലീത്താ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാരം നടക്കും. പരേതൻ കേരള കോൺഗ്രസ് (ജെ) ജില്ലാ വൈസ് പ്രസിഡന്റ്, മാർത്തോമ്മാ യുവജനസഖ്യം ട്രഷറർ, നിരണം മാരാമൺ ഭദ്രാസന ട്രഷറർ, സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന സെക്രട്ടറി, കുമ്പനാട് വൈഎംസിഎ പ്രസിഡൻ്റ്, എൽഐസി ഏജന്‍സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, തിരുവല്ല ഗവ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, പുല്ലാട് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗം, പുല്ലാട് വൈസ്മെൻ ക്ലബ്ബ് പ്രസിഡന്റ്, കുമ്പനാട് ശാലേം ഇടവക വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗവ പ്രൈമറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവാണ്.
ഭാര്യ: ചുനക്കര പുത്തൂർ പടീറ്റതിൽ ബേബി ജേക്കബ്.
മക്കൾ: സൂസമ്മ നൈനാൻ, ഗ്രേസമ്മ തോമസ്, സോളമൻ ജേക്കബ് (ഓസ്ട്രേലിയ), റവ ജോൺസൺ സി ജേക്കബ് (വികാരി, പെണ്ണുക്കര സെൻ്റ് തോമസ് മാർത്തോമ്മാ ഇടവക), എബി ജേക്കബ് (റിട്ട. ജെ.റ്റി.ഒ, ബിഎസ്എൻഎൽ).
മരുമക്കൾ: കീക്കൊഴൂർ കാരയ്ക്കാട്ട് പീടികയിൽ ജോർജ് നൈനാൻ, നാരങ്ങാനം മുളമൂട്ടിൽ കാലായിൽ ജോർജ് തോമസ്, ഓതറ ചെറുകാലിൽ സൂസൻ സോളമൻ (ഓസ്ട്രേലിയ), കിഴക്കേ കല്ലട തോക്കാട്ട് മിനി ജോൺസൺ, ഏനാത്ത് ചാങ്ങ കിഴക്കേതിൽ പ്ലസന്റ വില്ലയിൽ സുനി വർഗീസ് (ഹെഡ്മിസ്ട്രസ്, ഗവ യുപിഎസ് പുല്ലാട്.
കൂടുതൽ വിവരങ്ങൾക്ക് – Aby Jacob: 94471 23600.


