കോന്നി – അച്ചൻകോവിലാറ്റിൽ അയിരവൺ ആറ്റുവശം പരുത്തിമൂഴി കടവിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു . സംഭവം കണ്ട സമീപവാസി അലറി വിളിച്ചതോടെ ഐരവൺ മാളിയേക്കൽ ഷെരീഫ് ഉടനടി ഓടി എത്തി നദിയിൽ ചാടി സാഹസികമായി കുട്ടികളെ ഇരുവരെയും കരയ്ക്ക് കയറ്റി. ഓടിയെത്തിയ ഷെരീഫിൻറെ മകൻ നാദിർഷാ, രാജൻ ഇടപ്പുരയിൽ, കൃഷ്ണൻ കുട്ടി നായർ മുക്കാട്ടുവടക്കതിൽ, അരുൺ അമ്പല്ലൂർ കുഴിയിൽ, രഘു ഇടപ്പുരയിൽ എന്നിവർ കുട്ടികൾക്ക് സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സയും നൽകി.
കോന്നി ഐരവൺ നിവാസികളായ കാർത്തിക് (13 )സഹോദരൻ കാശിനാഥ് ( 5) എന്നിവരാണ് വൈകുന്നേരം കുളിക്കാൻ നദിയിൽ ഇറങ്ങിയത്. നല്ല ഒഴുക്ക് ഉണ്ടായിരുന്ന അച്ചൻകോവിലാറ്റിൽ ഇരുവരും മുങ്ങി താഴുകയായിരുന്നു . ഒരാളെ പത്തനംതിട്ട ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു . ഒരു കുട്ടിയെ നദിയുടെ അടിയിൽ നിന്നും ആണ് കണ്ടെത്തിയത് . കാശിനാദിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാർത്തിക് കോന്നി ഗവ. സ്കൂൾ വിദ്യാർത്ഥിയും, കാശിനാഥ് മവനാൽ സ്‌കൂളിൽ വിദ്യാർത്ഥിയും ആണ്.


