ഉന്നത വിദ്യാഭ്യാസം, നഴ്സിംങ് റിക്രൂട്ട്മെന്റ് സാദ്ധ്യതകളെക്കുറിച്ചൊക്കെ ഫ്രാൻസ് പ്രതിനിധി ഗ്രെഗോർ ട്രൂമെൽ, നോർക്ക റൂട്ട്സുമായി ചർച്ച നടത്തി:

Kerala Trivandrum

തിരുവനന്തപുരം – ഫ്രാൻസ് സർക്കാറിന്റെ ഭാഗമായ ദി ഫ്രെഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ ഇന്ത്യ (ഐ.എഫ്.ഐ) ഡയറക്ടറും, വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്കാരിക സഹകരണം എന്നീ മേഖലകളിലെ ഇന്ത്യയിലെ ഫ്രാൻസിന്റെ ഉപദേഷ്ടാവുമായ ഗ്രെഗോർ ട്രൂമെൽ, നോർക്ക റൂട്ട്സുമായി ചർച്ച നടത്തി. തിരുവനന്തപുരത്തു നടന്ന ചർച്ചയിൽ നോർക്ക റൂട്ട്സിൽ നിന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ് എന്നിവർ സംബന്ധിച്ചു. ഫ്രാൻസിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകൾ, തൊഴിൽ നൈപുണ്യ മികവുളളവർക്കും, ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കുമായുളള തൊഴിൽ റിക്രൂട്ട്മെന്റ് സാധ്യതകൾ എന്നിവ ചർച്ച ചെയ്തു. ആരോഗ്യ സാമൂഹിക കാര്യ വിഭാഗത്തിലെ ഇന്ത്യയിലെ ഫ്രഞ്ച് എംബസി കൗൺസിലർ ചാൾസ് മഹിയുമായും നോർക്ക സംഘം വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും.

നിയമപരവും സുരക്ഷിതവും വ്യവസ്ഥാപിതവുമായ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള വിദേശ തൊഴിൽ കുടിയേറ്റ നടപടികളും പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ, ജർമ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ എന്നിവ ശ്രദ്ധേയമാണെന്നും ഗ്രെഗോർ ട്രൂമെൽ അഭിപ്രായപ്പെട്ടു. ഫ്രാൻസ് സർക്കാറിന്റെ കേരളത്തിലെ ഔദ്യോഗിക ഫ്രഞ്ച് ഭാഷാ പഠന കേന്ദ്രമായ അലൈയൻസ് ഫ്രാൻസൈസുമായുളള (Alliance Française) സഹകരണം സംബന്ധിച്ചും ചർച്ച ചെയ്തു. കേരളത്തിൽ നിന്നും ഫ്രാൻസിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് സാധ്യതകളും ചർച്ചയായി. നിലവിൽ 10000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഫ്രാൻസിൽ ഉപരിപഠനം നടത്തിവരുന്നു. ഇത് 30000 മായി ഉയർത്താനാണു ശ്രമം. ഫ്രാൻസിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്താൻ നോർക്ക റൂട്ട്സുമായുളള സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ വിലയിരുത്തി. ഇന്ത്യയിലെ ഫ്ര‍ഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *