ടിപ്പറിൽ നിന്ന് വലിയകല്ലുകൾ റോഡിലേക്ക് തെറിച്ചുവീണ് അപകടമുണ്ടാകുന്നു

Kerala Pathanamthitta

കോന്നി – അട്ടച്ചാക്കൽ ശാന്തി ജംഗ്‌ഷനിൽ ഇന്നലെ ഉച്ചക്ക് ടിപ്പർ ലോറിയിൽ നിന്ന് വഴിയാത്രക്കാരുടെ അടുത്തേക്ക് തെറിച്ചുവീണ പാറക്കഷണമാണിത്. ചെങ്ങറയിൽ നിന്ന് ലോഡുമായി വരുന്ന ടിപ്പറുകൾ വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. ബൈക്ക് യാത്രക്കാർ, വഴിനടപ്പുകാർ അടക്കമുള്ള റോഡുകളിലേക്ക് ലോറിയിൽ നിന്ന് പാറക്കഷണങ്ങൾ തെറിച്ചു വീഴുകയാണ്. പകൽ സമയങ്ങളിൽ ആളുകൾ ടിപ്പറുകൾ വരുന്നത് കണ്ടു ഭയചകിതരായി മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ടിപ്പറുകളുടെ തിരക്ക് കാരണം ഈ ഭാഗത്ത് ജനങ്ങൾ ആശങ്കയിലാണ്. ലോറികളിൽ നിന്ന് പാറക്കഷണങ്ങൾ തെറിച്ചു വീഴാതിരിക്കാനുള്ള നടപടികളെങ്കിലും ബന്ധപ്പെട്ടവർ എടുക്കുമോ ? ഒരു ദുരന്തമുണ്ടാകുന്നതിനു മുമ്പെങ്കിലും കർശന നടപടി അത്യാവശ്യമാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *